കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ കണ്ണുതുറക്കാന്‍ ധര്‍ണ, ഒടുവില്‍ അനുമതി, അമ്പതോളം പേര്‍ ബിജെപിയില്‍ നിന്ന് തൃണമൂലില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിര്‍ഭൂമില്‍ നിന്ന് അമ്പതോളം ബിജെപി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ടിഎംസിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇവര്‍ നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരായിരുന്നു. ഇവരാണ് മടങ്ങിപ്പോയത്. അതേസമയം തിരിച്ചെത്തുന്നതിനായി ഇവര്‍ ധര്‍ണ ഇരിക്കുകയും ചെയ്തു. മമതാ ബാനര്‍ജി ഇവരുടെ വരവിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ധര്‍ണ ഇരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായത്.

1

നേരത്തെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി പ്രഖ്യാപനം നടത്തി ടിഎംസിയില്‍ ചേര്‍ന്നിരുന്നു. അതേസമയം കൊഴിഞ്ഞുപോക്ക് തടയാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു ബിജെപി. എന്നാല്‍ ഇതില്‍ വലിയൊരു വിഭാഗം പങ്കെടുത്തില്ല. 24 എംഎല്‍എമാരാണ് വിട്ടുനിന്നത്. ഇവര്‍ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതിന് എതിരാണ്. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ സ്വാധീനം നേടി മുന്നോട്ട് പോകാനുള്ള അധികാരിയുടെ ശ്രമം പൊളിഞ്ഞിരിക്കുകയാണ്.

ബിര്‍ഭൂമിലെ ഇല്ലംബസാര്‍ മേഖലയിലാണ് ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ ഇരുന്നത്. ബിജെപിയിലേക്ക് പോയതില്‍ ഖേദിക്കുന്നുവെന്ന പോസ്റ്ററുകളും ഇവരുടെ കൈവമുണ്ടായിരുന്നു. ഇതില്‍ അമ്പത് പേരെയാണ് തിരിച്ചെടുത്തത്. കാരണം കുറച്ച് കാലമായി ഇവര്‍ തിരിച്ചുവരവിനായി അപേക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഈ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോവുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബിജെപി നേതാക്കള്‍ തിരിച്ചടിച്ചു. തൃണമൂലിന്റെ അക്രമം രൂക്ഷമായത് കൊണ്ടാണ് ആക്രമണങ്ങള്‍ നടന്നതെന്നും ബിജെപി പറഞ്ഞു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

അതേസമയം പാര്‍ട്ടി പദവികളോ എംഎല്‍എ സ്ഥാനമോ രാജിവെക്കാതെ പോവുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുമെന്ന് സുവേന്ദു അധികാരി തുറന്നടിച്ചു. മമതയെ പരാജയപ്പെടുത്തിയത് കൊണ്ടാണ് സുവേന്ദുവിന് ബിജെപിയില്‍ വലിയ പ്രാധാന്യം ലഭിച്ചത്. പല എംല്‍എമാരും സുവേന്ദുവുമായി നല്ല ബന്ധത്തിലല്ല. ടിഎംസി നേതൃത്വവുമായി ഇതില്‍ ചിലര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മുകുള്‍ റോയിയുടെ പാത പിന്തുടരാനാണ് ഇവര്‍ ഒരുങ്ങുന്നത്. മമത ബാക്കിയുള്ളവരര്‍ക്കൊന്നും തിരിച്ചുവരാന്‍ അനുമതി നല്‍കിയിട്ടില്ല.

English summary
50 bjp workers join trinamool congress in bhirbhum after helding a dharna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X