Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗഡ്കരിയുടെ മകള്‍ കെത്കിയുടെ വിവാഹം, പ്രമുഖന്മാര്‍ അടക്കം 10,000 അതിഥികള്‍

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ ഇന്ന് വിവാഹിതയാകും. സാന്റഫ്രാന്‍സിസ്‌കോയില്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ ആദിത്യ കസേകദിറാണ് വരന്‍. നാഗ്പൂരില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.

ദില്ലി; കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകള്‍ ഇന്ന് വിവാഹിതയാകും. സാന്റഫ്രാന്‍സിസ്‌കോയില്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ ആദിത്യ കസേകദിറാണ് വരന്‍. നാഗ്പൂരില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. പ്രമുഖരടക്കം 10,000ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ദത്ത തുടങ്ങി കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമരുമടക്കം 50ഓളം പ്രമുഖന്മാരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

കനത്ത സുരക്ഷയോടെയാണ് നാഗ്പൂരില്‍ ചടങ്ങുകള്‍ നടയത്തുന്നത്. ഡിസംബര്‍ മൂന്നും നാലും ദിവസങ്ങളില്‍ നാഗ്പൂരിലേക്കുള്ള വിമാന ടിക്കറ്റ് റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇളയമകള്‍

ഇളയമകള്‍

ഗഡ്കരിയുടെ മൂന്ന് മക്കളില്‍ ഇളയവളാണ് കെത്കി.

മകന്റെ വിവാഹം

മകന്റെ വിവാഹം

2010ലായിരുന്നു ഗഡ്കരിയുടെ ഇളയ മകന്‍ നിഖിലിന്റെ വിവാഹം. ഗഡ്കരി ബിജെപി അധ്യക്ഷനായിരുന്ന സമയത്തായിരുന്നു വിവാഹം. ഗഡ്കരിയുടെ മറ്റൊരു മകന്‍ സാരഗും വിവാഹിതനാണ്.

വിവിഐപി

വിവിഐപി

വിവിഐപികളായ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ മഹാരാഷ്ട്ര നവനിര്‍മന്‍ സേനയുടെ നേതാവ് രാജ് താക്ക്‌റേ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

 അതിഥികള്‍

അതിഥികള്‍

10,000ത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കും.

 വിവാഹ സത്കാരം

വിവാഹ സത്കാരം

ഡിസംബര്‍ ആറിനും എട്ടിനും ദില്ലിയില്‍ വച്ച് വന്‍ വിവാഹ സത്കാരം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+