50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി.. എൻജിനീയർ അറസ്റ്റിൽ
ലഖ്നൗ; ഉത്തർപ്രദേശിൽ 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ എൻജിനിയറെ സിബിഐ അറസ്റ്റ് ചെയ്തു. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ രാം ഭവാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡാർക്ക്നൈറ്റിൽ വീഡിയോകളും ഫോട്ടോകളും പങ്കുവെയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തി. അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചത്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
ചിത്രക്കൂടിൽ നിന്നുള്ള എൻജിനിയറായ രാം ഭവാനെ ചൊവ്വാഴ്ചയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നു ജില്ലകളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികളെ പീഡിപ്പിച്ച ശേഷം ഈ ദൃശ്യങ്ങൾ ഇയാൾ ഡാർക്ക് നൈറ്റിൽ അപ്ലോഡ് ചെയ്തിതരുന്നു.

വെബ് ക്യാമറും സെക്സ് ടോയിയും
ചൊവ്വാഴ്ച സിബിഐ സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് ലക്ഷത്തോളം പണം കണ്ടെടുത്തു. ഇതിനൊപ്പം മൊബൈൽ ഫോൺ, ലാപ്ടോപ്, വെബ് ക്യാമറ,സെക്സ് ടോയ്,പെൻഡ്രൈവ് , മെമ്മറി കാർഡ് എന്നിവയും കണ്ടെടുത്തു. 5 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളെ മൊബൈലും മറ്റ് ഇലക്ടോണിക്സ് ഉപകരണങ്ങളും നൽകിയാണ് ഇയാൾ വശീകരിച്ചിരുന്നത്.

വിദേശത്ത് ഉള്ളവർക്കും
കഴിഞ്ഞ 10 വർഷമായി ഇയാൾ ഇത്തരത്തിലുള്ള പീഡന ദൃശ്യങ്ങൾ ഇടപാടുകാർക്ക് നൽകിയിരു്നു. വിദേശത്ത് നിന്നും ഇന്ത്യയിൽ നിന്നും ഉള്ള നിരവധി പേർക്ക് കുട്ടികളുടെ പീഡന ദൃശ്യങ്ങൾ ഇയാൾ കൈമാറിയതായി ഇമെയിൽ പരിശോധനയിൽ നിന്ന് വ്യക്തമായതായി സിബിഐ സംഘം അറിയിച്ചു.

22 ശതമാനം വർധന
ജനുവരിയിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ ദിവസവും നൂറിലധികം കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 22 ശതമാനമാണ് വർധനവ് ഉണ്ടായത്.

ഏറ്റവും കൂടുതല് യുപിയിൽ
2008 നും 2018 നും ഇടയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ആറ് മടങ്ങാണ് വർധിച്ചത്. രണ്ട് വർഷം മുമ്പ് 22,500 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇത് ഇപ്പോൾ 1,41,764 കേസുകളായി. ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തത് യുപിയിലാണ്.












Click it and Unblock the Notifications