രാജ്യത്ത് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 50 ഡോക്ടര്‍മാർ, രണ്ടാം തരംഗത്തിൽ 244 പേരെന്ന് ഐഎംഎ
ദില്ലി: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. രാജ്യത്ത് ഒറ്റ ദിവസം 50 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തുണ്ടായ കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത് 244 ഡോക്ടര്‍മാര്‍ക്കാണ്എന്നും ഐഎംഎ വ്യക്തമാക്കുന്നു. ഞായറാഴ്ച മാത്രം 50 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബീഹാറില്‍ ആണ് ഇതുവരെ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 69 പേരാണ് ബീഹാറില്‍ മരണപ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ 34 ഡോക്ടര്‍മാരും ദില്ലിയില്‍ 27 ഡോക്ടര്‍മാരും കൊവിഡ് ബാധിച്ച് മരിച്ചു. ഇവരില്‍ മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത് എന്നും കണക്കുകള്‍ പറയുന്നു.
Recommended Video
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
രാജ്യത്തെ വാക്‌സിനേഷന്‍ ആരംഭിച്ച് 5 മാസമായിട്ടും 66 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യുന്നതിന് വേണ്ടിയുളള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. ഞായറാഴ്ച 50 ഡോക്ടര്‍മാരെയും ഏപ്രില്‍ ആദ്യ വാരം മുതല്‍ ഉളള കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്താകെ 244 ഡോക്ടര്‍മാരെയും നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് ഐഎംഎ ജനറല്‍ സെക്രട്ടറി ഡോ. ജയേഷ് ലേലെ എന്‍ഡിടിവിയോട് പ്രതികരിച്ചു
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications