കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി ട്രെയിനില്‍ 50 മനുഷ്യ അസ്ഥികൂടം; ചൈനയിലേക്ക് കടത്തുന്നു!! പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരം

Google Oneindia Malayalam News

പട്‌ന: ഉത്തര്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയില്‍ 50 മനുഷ്യ അസ്ഥികൂടുകള്‍. റെയില്‍വെ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഉത്തര്‍ പ്രദേശില്‍ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്നു മനുഷ്യന്റെ അസ്ഥികള്‍. സഞ്ജയ് പ്രസാദ് എന്നയാളെ പോലീസ് പിടികൂടി.

ഇയാളില്‍ നിന്ന് പോലീസിന് ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചത്. ബാലിയ-സീല്‍ദാ എക്‌സ്പ്രസില്‍ നിന്നാണ് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തിയത്. തീവണ്ടി ബിഹാറിലെ സരണ്‍ ജില്ലയിലെത്തിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംശയകരമായ നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. വിവരങ്ങള്‍ ഇങ്ങനെ....

 മനുഷ്യ മൃതദേഹങ്ങള്‍

മനുഷ്യ മൃതദേഹങ്ങള്‍

മനുഷ്യ മൃതദേഹങ്ങള്‍ കടത്തുന്ന സംഘത്തെ കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചത്. ഏറെ കാലമായി ഈ തരത്തില്‍ അസ്ഥികൂടുകള്‍ കടത്തുന്നു. ട്രെയിന്‍ ബിഹാറിലെ സരണ്‍ ജില്ലയിലെത്തിയ വേളയില്‍ റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് സംശകരമായ നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. തുറന്നുപരിശോധിച്ചപ്പോള്‍ എല്ലുകളും തലയോട്ടികളുമായിരുന്നു.

ഭൂട്ടാന്‍ വഴി ചൈനയിലേക്ക്

ഭൂട്ടാന്‍ വഴി ചൈനയിലേക്ക്

ഛാപ്ര റെയില്‍വെ സ്‌റ്റേഷനില്‍ തീവണ്ടി ഏറെ പിടിച്ചിടേണ്ടി വന്നു. സഞ്ജയ് പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മൃതദേഹങ്ങള്‍ കടത്തുന്ന സംഘത്തിലെ കണ്ണിയാണ്. ഭൂട്ടാന്‍ വഴി ചൈനയിലേക്കാണ് അസ്ഥികൂടങ്ങള്‍ കടത്തുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രസാദ് സമ്മതിച്ചു.

ഉത്തര്‍ പ്രദേശിലെ ബാലിയ

ഉത്തര്‍ പ്രദേശിലെ ബാലിയ

ഉത്തര്‍ പ്രദേശിലെ ബാലിയയില്‍ നിന്നാണ് അസ്ഥികള്‍ തീവണ്ടിയില്‍ കയറ്റിയത്. പ്രസാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇയാളെ മൊബൈല്‍ ഫോണിലെ നമ്പറുകളും അവസാനം വിളിച്ച കോളുകളും പോലീസ് പരിശോധിച്ചു. ചിലത് വിദേശ നമ്പറുകളാണ്. വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

നേപ്പാളിലെ മൊബൈല്‍ നമ്പറുകള്‍

നേപ്പാളിലെ മൊബൈല്‍ നമ്പറുകള്‍

പ്രസാദില്‍ നിന്ന് നേപ്പാളിലെയും ഭൂട്ടാനിലെയും നോട്ടുകള്‍ കണ്ടെത്തി. ഒട്ടേറെ എടിഎം കാര്‍ഡുകളും ലഭിച്ചു. രണ്ട് തിരിച്ചറിയല്‍ രേഖകളും സിം കാര്‍ഡുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. നേപ്പാളിലെ മൊബൈല്‍ നമ്പറുകളാണ് ഇയാളുടെ മൊബൈലില്‍ കൂടുതലുമുള്ളതെന്ന് ഡിവൈഎസ്പി മുഹമ്മദ് തന്‍വീര്‍ പറഞ്ഞു.

രണ്ടു സംസ്ഥാനത്തെ രേഖകള്‍

രണ്ടു സംസ്ഥാനത്തെ രേഖകള്‍

വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ പഹര്‍പൂരിലെയും പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയിലെയും തിരിച്ചറിയല്‍ കാര്‍ഡുകളാണ് പ്രസാദിന്റെ കൈവശമുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.

വന്‍ തുക ലാഭം കിട്ടും

വന്‍ തുക ലാഭം കിട്ടും

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യാര്‍ഥമായിട്ടാണ് അസ്ഥികൂടങ്ങള്‍ കടത്തിയതെന്ന് പ്രാഥമിക വിവരം ലഭിച്ചുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയില്‍ മെഡിക്കല്‍ കോളജുകളില്‍ അസ്ഥികൂടങ്ങള്‍ എത്തിച്ചാല്‍ വന്‍ തുക ലാഭം കിട്ടും. ഇതിന് വേണ്ടി പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രസാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

 വന്‍ ശൃംഖലയുടെ ഭാഗം

വന്‍ ശൃംഖലയുടെ ഭാഗം

പ്രസാദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു യുവാവിനെ പോലീസ് പൊക്കി. നേപ്പാളിലെയും ഭൂട്ടാനിലെയും സംഘവുമായി ബന്ധമുള്ള വ്യക്തിയാണ് ഈ യുവാവ്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശൃംഖലയുടെ ഭാഗമാണ് അറസ്റ്റിലായവരെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

1000 തലയോട്ടിയും എല്ലുകളും

1000 തലയോട്ടിയും എല്ലുകളും

മുമ്പും സമാനമായ രീതിയില്‍ ബിഹാറില്‍ നിന്ന് അസ്ഥികൂടങ്ങളും മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സരണ്‍ ജില്ലയില്‍ നിന്ന് തന്നെ 2009ല്‍ 67 തലയോട്ടികള്‍ ബസില്‍ കടത്തുമ്പോള്‍ പിടിച്ചെടുത്തിരുന്നു. 2004ല്‍ ഗയയില്‍ നിന്ന് 1000 തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

സുരേന്ദ്രനെതിരെ ഏഴ് കേസുകള്‍; പുതിയ കേസ് കൊച്ചിയില്‍, ജാമ്യം കിട്ടിയിട്ടും അകത്തുതന്നെസുരേന്ദ്രനെതിരെ ഏഴ് കേസുകള്‍; പുതിയ കേസ് കൊച്ചിയില്‍, ജാമ്യം കിട്ടിയിട്ടും അകത്തുതന്നെ

സൗദി അരാംകോ ഞെട്ടിക്കും; എണ്ണയ്ക്ക് പുറമെ വാതക മേഖലയും കീഴടക്കും, സാബികില്‍ കണ്ണ്സൗദി അരാംകോ ഞെട്ടിക്കും; എണ്ണയ്ക്ക് പുറമെ വാതക മേഖലയും കീഴടക്കും, സാബികില്‍ കണ്ണ്

English summary
50 human skeletons recovered from train at Bihar’s Chapra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X