കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 50 ഇന്ത്യന്‍ വംശജര്‍; നിരവധി സീറ്റുകളില്‍ പോരാട്ടം പഞ്ചാബികള്‍ തമ്മില്‍

Google Oneindia Malayalam News

ജലന്ധര്‍: 338 സീറ്റുകളുള്ള ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 21 നാണ് കാനഡയില്‍ വോട്ടെടുപ്പ്. 50 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അവരില്‍ തന്നെ ഭൂരിഭാഗം ഇടങ്ങളിലും പഞ്ചാബികള്‍ തമ്മിലാണ് പോരാട്ടം. 43-ാമത് കനേഡിയന്‍ ഫെഡറല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഇത്രയധികം ഇന്തോ-കനേഡിയന്‍മാര്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ 2015 ഒക്ടോബറിലെ വോട്ടെടുപ്പില്‍ 38 ഇന്തോ-കനേഡിയന്‍മാര്‍ മാത്രമാണ് മത്സരിച്ചത്. ഇതില്‍ നിന്നും 19 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം, ബ്രാംപ്ടണ്‍, മിസിസ്സാഗ നഗരങ്ങളിലെ നിരവധി സീറ്റുകള്‍ പഞ്ചാബി സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായി.


പഞ്ചാബികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരുടെ ജനസംഖ്യ കൂടുതലുള്ള നിയോജകമണ്ഡലങ്ങളില്‍ ലിബറല്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) എന്നീ മൂന്ന് പ്രധാന പാര്‍ട്ടികളും പഞ്ചാബി സ്ഥാനാര്‍ത്ഥികളെയാണ് മത്സരത്തിനിറക്കിയത്. എഡ്മോണ്ടന്‍, ബ്രാംപ്ടണ്‍, സര്‍റെ, കാല്‍ഗറി എന്നീ നാല് മേഖലകളിലാണ് മൂന്ന് പ്രധാന പാര്‍ട്ടികളും പഞ്ചാബി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

 canada

ഇതാദ്യമായാണ് ഇത്രയധികം പഞ്ചാബികള്‍ മത്സരരംഗത്തുള്ളതെന്ന് കാനഡ ആസ്ഥാനമായുള്ള വ്യവസായി എസ് എസ് ഖുറാന പറയുന്നു. ലിബറലുകളും കണ്‍സര്‍വേറ്റീവുകളും 35 ഓളം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിപി 9 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഗ്രീന്‍ പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ പീപ്പിള്‍സ് പാര്‍ട്ടി കാനഡയ്ക്കും മറ്റു പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളുണ്ട്. ബ്രാംപ്ടണും സര്‍റിയും പഞ്ചാബികള്‍ക്കിടയിലെ ഏറ്റവും ചൂടേറിയ തിരഞ്ഞെടുപ്പ് മണ്ഡലമായി മാറി. ബ്രാംപ്ടണ്‍ വെസ്റ്റ്, ബ്രാംപ്ടണ്‍ സൗത്ത് നിയോജകമണ്ഡലങ്ങളില്‍ എട്ട് പഞ്ചാബികള്‍ പരസ്പരം മത്സരിക്കുന്നു

 'ഹൗഡി മോദി'യിൽ മോദിയ്ക്കൊപ്പം ട്രംപും എത്തും... അരലക്ഷം പേർ പങ്കെടുക്കുന്ന മെഗാ പരിപാടി 'ഹൗഡി മോദി'യിൽ മോദിയ്ക്കൊപ്പം ട്രംപും എത്തും... അരലക്ഷം പേർ പങ്കെടുക്കുന്ന മെഗാ പരിപാടി

ബ്രാംപ്ടണ്‍ വെസ്റ്റില്‍ എംപി കമല്‍ ഖേര (ലിബറല്‍ പാര്‍ട്ടി), നവജിത് കൗര്‍ (എന്‍ഡിപി), ഹരീന്ദര്‍പാല്‍ ഹുണ്ടാല്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), മുറരിലാല്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), ബ്രാംപ്ടണ്‍ സൗത്ത് എംപി സോണിയ സിദ്ധു (ലിബറല്‍ പാര്‍ട്ടി) രമന്‍ദീപ് ബ്രാര്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) പീപ്പിള്‍സ് പാര്‍ട്ടി കാനഡയിലെ (പിപിസി) കൗര്‍ (എന്‍ഡിപി), രാജ്വീന്ദര്‍ ഗുമ്മന്‍ എന്നിവരാണ് മത്സരരംഗത്ത്.

പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

ബ്രാംപ്ടണ്‍ സെന്ററില്‍ സിറ്റിംഗ് എംപി രമേശ് സംഘ (ലിബറല്‍ പാര്‍ട്ടി), പവന്‍ജിത് ഗോസല്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), ബല്‍ജിത് ബാവ (പിപിസി) എന്നിവര്‍ പരസ്പരം പോരാടുന്നു. ലിബറല്‍ സ്ഥാനാര്‍ത്ഥി രമേശ് സംഘ ജലന്ധറിലെ ലെസ്രിവാള്‍ ഗ്രാമത്തില്‍ നിന്നും 1995 ല്‍ കാനഡയിലേക്ക് കുടിയേറിയ ആളാണ്. ബ്രാംപ്ടണ്‍ ഈസ്റ്റില്‍ മനീന്ദര്‍ സിന്ധു (ലിബറല്‍ പാര്‍ട്ടി), റൊമാന ബെന്‍സണ്‍ സിംഗ് (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), എന്‍ഡിപിയുടെ ശരണ്‍ജിത് സിംഗ്, പിപിസിയുടെ ഗൗരവ് വാലിയ എന്നിവര്‍ പരസ്പരം പോരടിക്കുന്നു.

English summary
50 Indian-origin candidates participate in Canadian federal general election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X