കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജവാന് കൊറോണ പോസിറ്റീവ്, ബിഎസ്എഫ് ക്യാമ്പില്‍ 50ഓളം ജവാന്‍മാര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യം കൊറോണ വൈറസ് പടരുന്നതിനായുള്ള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചു പോരുന്നത്. വൈറസ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 979 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 25 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 87 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയിലെ 50 ഓളം ജവാന്‍മാരെ ക്വറന്റീനില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതേ അക്കാദമിയിലെ ഒരു ജവാന് കൊറോണ ഫലം പോസിറ്റീവായ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്.

57കാരനായ ജവാന്‍

57കാരനായ ജവാന്‍

ഗ്വാളിയോറിലെ ബിഎസ്എഫ് അക്കാദമിയിലെ 57കാരനായ ജവാനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. അക്കാദമിയിലെ 25 ഓളം വരുന്ന ജവാന്മരോടൊപ്പം ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. സെക്കന്റ് റാങ്ക് പദവിയിലുള്ള ഇദ്ദേഹത്തിനെ നിലവില്‍ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

50ഓളം ജവാന്മാര്‍ നിരീക്ഷണത്തില്‍

50ഓളം ജവാന്മാര്‍ നിരീക്ഷണത്തില്‍

ജവാന് കൊറോണ പോസിറ്റീവായ പശ്ചാത്തലത്തില്‍ അക്കാദമിയിലെ 50ഓളം വരുന്ന ജവാന്‍മാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച ജവാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍, അക്കാദമിയിലെ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ പങ്കെടു്തിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ബിഎസ്എഫിന്റെ നിരീക്ഷണ കേന്ദ്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു യോഗമായിരുന്നു അത്.

സിഐഎസ്എഫ് ജവാനും കൊറോണ

സിഐഎസ്എഫ് ജവാനും കൊറോണ

കഴിഞ്ഞ ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിഐഎസ്എഫ് ജവാന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ തിരക്കില്‍ നിന്നായിരിക്കും ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരയെും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാഗ്രതയോടെ സൈന്യം

ജാഗ്രതയോടെ സൈന്യം

സൈന്യത്തിലെ ജവാന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊറോണ പിടിപെട്ടാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ സംബന്ധിക്കുന്ന വലിയ കാര്യമാണ്. അതിനാല്‍ പ്രതിരോധ വകുപ്പ് വലിയ ജാഗ്രതയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ലഡാക്കിലായിരുന്നു സൈന്യത്തില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നും നാട്ടിലെത്തിയ പിതാവില്‍ നിന്നായിരുന്നു അദ്ദേഹത്തിന് രോഗം ബാധിച്ചത്. സൈനികന്റെ പിതാവും രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊറോണ കേസുകള്‍ 1000 അടുക്കുന്നു

കൊറോണ കേസുകള്‍ 1000 അടുക്കുന്നു

അതേസമയം, രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകള്‍ ആയിരത്തിലേക്ക് അടുക്കുന്നു. ഇതുവെ 979 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 25 ആയി ഉയര്‍ന്നു. ഇതുവരെ 84 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. രോഗത്തെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. ഇതിനിടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് താന്‍ ക്ഷമ ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ഞാന്‍ ക്ഷമ ചോദിക്കുകയാണ്, രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയാന്‍ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
50 Jawans Observed in BSF Camp After A Jawan Corona Test Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X