കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് 50 ലക്ഷം, വന്‍ പ്രഖ്യാപനം

Google Oneindia Malayalam News

ഭുവനേഷ്വര്‍: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നപിടിച്ചതോടെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് ഇവര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ജീവന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഡോക്ടര്‍മാരും നഴ്‌സുമാരടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരെല്ലാം വിവിധ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

ഇപ്പോഴിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കൊറോണ ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. നേരത്തെ ദില്ലി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ 1 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിശദാംശങ്ങളിലേക്ക്..

കുടംബത്തിന് 50 ലക്ഷം

കുടംബത്തിന് 50 ലക്ഷം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകുടെ പ്രധാന്യ വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശത്തിലാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ധന സഹായം പ്രഖ്യാപിച്ചത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍-സ്വകാര്യ

സര്‍ക്കാര്‍-സ്വകാര്യ

ധനസഹായം സര്‍ക്കാര്‍-സ്വകാര്യ എന്നിങ്ങനെയുള്ള വേര്‍തിരിവ് ഇല്ലാതെയാവും നല്‍കുക. കേന്ദ്രസര്‍ക്കാരുമായി സംയോജിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കുക. ജീവന്‍ നഷ്ടപ്പെടുന്നവരെ സംസ്ഥാനം രക്തസാക്ഷിയായി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹമതികള്‍ നല്‍കിയായിരിക്കും നടത്തുകയെന്നും മുഖ്യമന്ത്രി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

പുരസ്‌കാരം

പുരസ്‌കാരം

കൊറോണ പോരാളികളുടെ ത്യാഗത്തെ അനുസ്മരിച്ച് പുരസ്‌കരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ വിലമതിക്കാനാവാത്ത ത്യാഗത്തെ അംഗീകരിക്കുന്നതിന് വേണ്ടിയാണിത്. ദേശീയ ദിനങ്ങളില്‍ പുരസ്‌കാര ധാന ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം

ശമ്പളം

മരണപ്പെടുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ വിമരമിക്കുന്ന ദിവസം വരെയുള്ള ശമ്പളം കുടുംബത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ധീരമായ നിസ്വാര്‍ത്ഥമായ സേവനത്തോടെ കൃതജ്ഞതയുള്ളവരായിരിക്കണം. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സംസ്ഥാനത്തിന് എതിരെയുള്ള നടപടിയാണെന്നും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമനടപടി

നിയമനടപടി

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ മോശം നടപടിയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷനിയമം ഉപയോഗിച്ച് നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മുന്നില്‍ നിന്നാണ് ഈ യുദ്ധത്തെ നയിക്കുന്നത്. സ്വന്തം ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാണ് നമുക്ക് വേണ്ടി അവര്‍ പൊരുതുന്നത്. കൊവിഡ് പോരാളികളെം ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദില്ലി സര്‍ക്കാര്‍

ദില്ലി സര്‍ക്കാര്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിരുന്നു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെ തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചവരെ പരിചരിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയംവച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ഓരോ പരൗന്മാരും ഇവരോട് കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യം എന്ന വേര്‍തിരിവ് ഇല്ലാതെയാണ് സഹായം നല്‍കുകയെന്ന് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

English summary
50 Lakh For Family Members Who Die Due To Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X