കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് ശേഷം ജോലി നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്; ബിജെപിക്ക് തിരിച്ചടിയായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഏറെ കൊട്ടിഘോഷിച്ച് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ നേരത്തെ തന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചെന്നായിരുന്നു നോട്ട് നിരോധനത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
അതേസമയം, നോട്ട് നിരോധനം വന്‍വിജയമാണെന്നാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും അവകശാപ്പെടുന്നത്.

<strong> രാഹുല്‍ ഗാന്ധി പറയുന്നു; ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുക 3 വിഷയങ്ങള്‍ ഏതൊക്കെ</strong> രാഹുല്‍ ഗാന്ധി പറയുന്നു; ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുക 3 വിഷയങ്ങള്‍ ഏതൊക്കെ

എന്നിരുന്നാലും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നോട്ട് നിരോധനം ചര്‍ച്ചയക്കാന്‍ ബിജെപി താല്‍‍പര്യപ്പെടുന്നില്ല. ഇതിലൂടെ നോട്ട് നിരോധനം പരാജയമാണെന്ന് ബിജെപി തന്നെ തുറന്ന് സമ്മതിക്കുയാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം

നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം

രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം അമ്പത് ലക്ഷം പേര്‍‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മ നോട്ട് നിരോധനത്തോടെ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

 50 ലക്ഷം തൊഴില്‍

50 ലക്ഷം തൊഴില്‍

ബംഗളൂരിലെ അസിം പ്രേംജി സര്‍വ്വകലാശാലയിലെ സെന്‍റര്‍ ഫോര്‍ സസ്റ്റൈനബില്‍ എംപ്ലോയ്മെന്‍റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ 50 ലക്ഷം തൊഴില്‍ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നത്.

ആശങ്ക

ആശങ്ക

നോട്ട് നിരോധനവും തൊഴില്‍നഷ്ടപ്പെടലും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍‍ക്കായി ഇനിയും വ്യക്തമായ പഠനം ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2011ന് ശേഷം

2011ന് ശേഷം

2011ന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ വര്‍ധനവ് ആണ് ഉള്ളത്. ഉന്നതവിദ്യാഭ്യാസമുള്ളവരും യുവജനങ്ങളുമാണ് തൊഴിലില്ലായ്മായില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത്. ഇതിനൊപ്പം തന്നെ അവിദഗ്ധ തൊഴിലാളികള്‍ക്കും ജോലി നഷ്ടമായി.

2017-2018 ല്‍

2017-2018 ല്‍

2011-12 ല്‍ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018 ല്‍ ഇത് 6.1 ശതമാനമായി ഉയര്‍ന്നു. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് തൊഴില്ലായ് കൂടുതല്‍ രൂക്ഷമായത്.

ഒരു കോടി തൊഴില്‍

ഒരു കോടി തൊഴില്‍

അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെ പേര്‍ക്കാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സമീപകാല ചരിത്രത്തില്‍

സമീപകാല ചരിത്രത്തില്‍

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഇത്ര വലിയ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം ഒരു കോടി തൊഴില്‍ നഷ്ടമുണ്ടായതായി രേഖപ്പെടുത്തിയത്.

തൊഴിലില്ലായ്മ നിരക്ക്

തൊഴിലില്ലായ്മ നിരക്ക്

2017 ല്‍ 49.67 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 39.7 കോടിയായി കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 7.4 ആണ് ഇപ്പോഴുള്ള തൊഴിലില്ലായ്മ നിരക്ക്. 15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

കൂടുതല്‍ അനുഭവിച്ചത്

കൂടുതല്‍ അനുഭവിച്ചത്

മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കാണ്് തൊഴില്‍ നഷ്ടമായത്. കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് തൊഴില്‍ നഷ്ടമായവരില്‍ കൂടുതല്‍. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും കൂടുതല്‍ അനുഭവിച്ചതും ഇവർതന്നെയായിരുന്നു.

88 ലക്ഷം സ്ത്രീകള്‍

88 ലക്ഷം സ്ത്രീകള്‍

സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി. 40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

English summary
50 Lakh Lost Jobs Over 2 Years, Trend Began Just After Notes Ban: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X