കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊറോണ: 45 പേരും നിസാമുദ്ദീൽ നിന്ന് മടങ്ങിയെത്തിയവർ, റെക്കോർഡ് വർധനവ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ദില്ലിയിൽ നിന്ന് തിരിച്ചെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെൽവേലി, ചെന്നെ, നാമക്കൽ, എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്. തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി സി വിജയഭാസ്കർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 124 ആയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതിനകം 74 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞുവരുന്നത്.

തബ്ലീഗ് നേതാവിനെതിരെ കേസെടുത്തു; നിസാമുദ്ദീനില്‍ നിന്നെത്തിയ 45 പേര്‍ക്ക് തമിഴ്‌നാട്ടില്‍ കൊറോണതബ്ലീഗ് നേതാവിനെതിരെ കേസെടുത്തു; നിസാമുദ്ദീനില്‍ നിന്നെത്തിയ 45 പേര്‍ക്ക് തമിഴ്‌നാട്ടില്‍ കൊറോണ

ദില്ലി നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത 1,131 പേരിൽ 515 പേരെ മാത്രമേ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. തമിഴ്നാട്ടിൽ ആദ്യമായാണ് ഒറ്റ ദിവസത്തിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ സമ്മേളനം സംഘടിപ്പിച്ച തബ്ലീഗി ജമാഅത്തിന്റെ മൌലാനക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

corona1-158

മുസ്ലിം സെക്ടിലെ തബ്ലിഗി ജമാഅത്തിന്റെ ആറ് നില കെട്ടിടത്തിൽ വെച്ച് മാർച്ചിൽ സംഘടിപ്പിച്ച മത സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലൊണ് ദില്ലിയിൽ നിന്ന് മടങ്ങിയ 50 പേർക്ക് തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിക്കുന്നത്. കൊറോണ ബാധിച്ച് ആറ് പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷണത്തിലാക്കുന്നത്. 227 വിദേശികൾ ഉൾപ്പെടെ 1500നും 1700 ഇടയിലുള്ള ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിവരം.

ദില്ലിയിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 700 പേർ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. കൊറോണയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ 335 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നാണ് സൌത്ത് ഈസ്റ്റ് ദില്ലിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയിരുന്നതെന്നാണ് സൂചന. ആദ്യം പരിപാടിയിൽ പങ്കെടുത്ത ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക എന്ന വലിയ ദൌത്യമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്.


1500നും 2000നും ഇടയിലുള്ള തബ്ലിഗി ജമാഅത്ത് അംഗങ്ങളാണ് ഈ വർഷം നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുത്തത്. ഓരോ ജില്ലയിൽ നിന്നും 25- 30 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് തബ്ലിഗി ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.

English summary
50 New cases reported from Tamilnadu. 45 of them have travel history to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X