Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തില്‍; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രാലയം

ദില്ലി: കേരളത്തിലെ കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ആകെ ചികിത്സയിലുള്ള കൊവിഡ് കേസുകളില്‍ 50 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ നാലാഴ്ചയായി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ വര്‍ദ്ധനയിലും മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ജൂണ്‍ 28 മുതല്‍ കോട്ടയത്ത് കോവിഡ് കേസുകളില്‍ 64 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ കാലയളവില്‍ മലപ്പുറത്ത് ദിവസേനയുള്ള പുതിയ കേസുകളില്‍ 59 ശതമാനം വര്‍ധനയുണ്ടായി. 46.5 ശതമാനവുമായി എറണാകുളവും 45.4 ശതമാനവുമായി തൃശ്ശൂരും കൊവിഡ് കേസുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.

kerala

നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്ന ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് ഹോം ഐസലേഷന്‍ അടക്കമുള്ളവ നിരീക്ഷിക്കണമെന്നും കത്തില്‍ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. ചില കോവിഡ് രോഗികള്‍ തങ്ങളെ ഐസലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുന്നു, അത്തരം വ്യക്തികള്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്നും അത് ഉറപ്പാക്കണമെന്നും രാജേഷ് ഭൂഷണ്‍ കത്തില്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+