കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 53 പേര്‍.... തിരിച്ചറിഞ്ഞവര്‍ 50 പേര്‍, വിവരങ്ങള്‍ ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയിരിക്കുകയാണ്. മാര്‍ച്ച് അഞ്ചിന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള കണക്കുകളാണ് ഇത്. നരേഷ് സെയ്‌നി എന്ന 32കാരന്റെ അവസാനമായി തിരിച്ചറിഞ്ഞത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണ സംഖ്യ 44 ആണ്. അതേസമയം കൊല്ലപ്പെട്ട 50 പേരുടെ പേര് വിവരങ്ങള്‍ ഇതിനോടകം ജിടിബി ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

1

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ് ഇതില്‍ പ്രധാനം. ബാബര്‍പൂര്‍ നിവാസി മുബാറക് ഹുസൈന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ നെഞ്ചിന് വെടിയേറ്റാണ് മരിക്കുന്നത്. ബീഹാറിലെ ദര്‍ബംഗ സ്വദേശിയാണ്. ഷാഹിദ് ഖാന്‍ അല്‍വി, മുദാസിര്‍ എന്നിവര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. രണ്ട് പേരും വെടിയേറ്റാണ് മരിച്ചത്. ഷാഹിദ് ഖാന്‍ ബജന്‍പുര ദര്‍ഗയില്‍ വെച്ചും മുദാസിര്‍ ഖാന്‍ കര്‍ദാംപുരിയില്‍ വെച്ചുമാണ് കൊല്ലപ്പെട്ടത്.

നസീം ഖാന്‍, മുഹമ്മദ് ഫുര്‍ഖുവാന്‍, മെഹത്താബ്, രത്തന്‍ ലാല്‍, രാഹുല്‍ സോളങ്കി, അങ്കിത് ശര്‍മ, വിനോദ് കുമാര്‍, വീര്‍ഭാന്‍ സിംഗ്, അഷ്ഫാഖ് ഹുസൈന്‍, ദീപക്, ഇഷക് ഖാന്‍, ഷാന്‍ മുഹമ്മദ്, പര്‍വേഷ്, ദില്‍ബര്‍, രാഹുല്‍ താക്കൂര്‍, അമാന്‍, മാറൂഫ്, സല്‍മാന്‍, ഫൈസാന്‍, അലോക് തിവാരി, ബബ്ബു സല്‍മാനി, അക്ബരി, അയ്യൂബ് ഷബീര്‍, മോനിസ്, ആമിര്‍ ഖാന്‍, ഹാഷിം അലി, ആഖില്‍ അഹമ്മദ്, അഫ്താബ്, മൊഹസിന്‍ അലി, നിതിന്‍ കുമാര്‍, പ്രേം സിംഗ്, അന്‍വര്‍ ഖസ്സര്‍, ദില്‍ബര്‍ നെഗി, അര്‍ഷാദ്, അതുല്‍ ഗുപ്ത, ദിനേഷ് കുമാര്‍, മുഹമ്മദ് ഷഹബാന്‍, മുഹമ്മദ് യൂസുഫ്, മുഷറഫ്, പര്‍വേസ് ആലം, സഞ്ജീത് താക്കൂര്‍, സുലൈമാന്‍, സയ്യിദ്, സക്കീര്‍, ആഖിബ്, നരേഷ് സെയ്‌നി, ഇതിന് പുറമേ 70കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
At Least 148 FIRs Registered, 630 Arrested for Role in Delhi Violence | Oneindia Malayalam

മുഹമ്മദ് ഫുര്‍ഖുവാന്‍ വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ പോകവേയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഹത്താബിനെ കലാപകാരികള്‍ തീവെച്ച് കൊല്ലുകയായിരുന്നു. പോലീസ് ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ ലാല്‍ കലാപകാരികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു രാഹുല്‍ സോളങ്കി പാല് വാങ്ങാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുണ്ട്. വെടിയേറ്റതോ, കത്തിക്കുത്തേറ്റതോ ആയ പരിക്കുകളാണ് കൂടുതല്‍.

English summary
50 people who died in delhi riots identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X