കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയിലും കൊവിഡ് വ്യാപനം, 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കേ സുപ്രീം കോടതിയിലും കൊവിഡ് വ്യാപനം. സുപ്രീം കോടതിയിലെ അന്‍പത് ശതമാനത്തോളം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ജഡ്ജിമാര്‍ കേസുകള്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോടതി മുറികള്‍ ഉള്‍പ്പെടെ സുപ്രീം കോടതി പരിസരം മുഴുവനായി അണുനശീകരണം നടത്തി.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

ശനിയാഴ്ച മാത്രം സുപ്രീം കോടതിയിലെ 44 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് വിവരം. ബെഞ്ചുകളുടെ സമയത്തിലും ഇതോടെ മാറ്റം വരുത്തിയിട്ടുണ്ട്. 10.30ന് ചേരേണ്ട ബെഞ്ചുകള്‍ 11.30ലേക്കും, 11 മണിക്ക് ചേരേണ്ട ബെഞ്ചുകള്‍ 12 മണിയിലേക്കും മാറ്റിയിരിക്കുകയാണ്. രാജ്യത്ത് ആകെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറിക്കൊണ്ടിരിക്കേയാണ് സുപ്രീം കോടതിയിലും കൊവിഡ് വ്യാപനം.

sc

ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് അടക്കമുളളവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് അടക്കം കൊവിഡ് ബാധിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നര ലക്ഷത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ രണ്ടാമത് എത്തിയിരിക്കുകയാണ് ഇന്ത്യ. ഗുജറാത്തും മഹാരാഷ്ട്രയും അടക്കമുളള സംസ്ഥാനങ്ങളില്‍ ആണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളത്തിലും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
50 percentage of staff tested Covid positive and Judges to hear cases from home via video conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X