കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തീസ്ഗഢില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 50 സുരക്ഷാ ഉദ്യോഗസ്ഥര്‍

  • By S Swetha
Google Oneindia Malayalam News

റായ്പൂര്‍: അര്‍ധ സൈനിക വിഭാഗത്തില്‍ അടക്കം ചത്തീസ്ഗഢില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 50 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രി തമ്രദ്വജ് സാഹു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി എംഎല്‍എ അജയ് ചന്ദ്രേക്കറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ സഹ സൈനികരില്‍ നിന്നും വെടിയേറ്റ് മരിച്ച രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസില്‍ 8 പേര്‍ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 'വടിയും കല്ലുമായി നിൽക്കുന്ന അക്രമികളുടെ ഇടയിലേക്ക് ചെന്നു നോക്കു'മറുപടിയുമായി മീഡിയവണ്‍ കാമറാമാന്‍ 'വടിയും കല്ലുമായി നിൽക്കുന്ന അക്രമികളുടെ ഇടയിലേക്ക് ചെന്നു നോക്കു'മറുപടിയുമായി മീഡിയവണ്‍ കാമറാമാന്‍

2018ന് ശേഷം 50 പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ അര്‍ധ സൈനിക വിഭാഗവും സംസ്ഥാന പൊലീസ് സേനയും ഉള്‍പ്പെടുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ആറ് പേര്‍ ഉള്‍പ്പെടെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സഹ സൈനികരില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇതാണ് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

shooting-600x338-1

2018ല്‍ ഇരുപത്തിരണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും 2019ല്‍ 26ഉം ഈ വര്‍ഷം രണ്ട് പേരും ആത്മഹത്യ ചെയ്തു. ഇതില്‍ 18 കേസുകള്‍ നക്‌സല്‍ ബാധിത ബസ്തര്‍ ഡിവിഷനിലെ ആറ് ജില്ലകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസുകളിലും ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ആണെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം നിലനിര്‍ത്താന്‍ എല്ലാ യൂണിറ്റ് സുരക്ഷാ സേനയ്ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


സഹ സൈനികരില്‍ നിന്നുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ നാലാം തിയതി നാരായണ്‍പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ 6 ഐടിബിപി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതാണ് ഒരെണ്ണം. ചത്തീസ്ഗഢ് സായുധ സേനയിലെ 2 ജവാന്‍മാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ന് ബീജാപൂര്‍ ജില്ലയിലെ മിന്‍ഗ്ഹാല്‍ ഗ്രാമത്തില്‍ സഹ സൈനികരുടെ ഭാഗത്ത് നിന്നും അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണ് മറ്റൊരു സംഭവം.

English summary
50 security personnel killed themselves in Chhattisgarh within two years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X