കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിക ചോപ്ര ചിരിച്ചു; 50 സൈനികര്‍ വീണു!! പാകിസ്താന്റെ പെണ്‍കെണി, ചോര്‍ന്നത് രഹസ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: അനിക ചോപ്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ കാണുന്ന യുവതിയുടെ ചിത്രത്തില്‍ വീണുപോയത് ഒട്ടേറെ സൈനികര്‍. മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ ആണ് അനിക ചോപ്ര എന്ന് പ്രൊഫൈലില്‍ പറയുന്നു. പച്ച സാരിയുടുത്ത് ചിരിച്ചുനില്‍ക്കുന്നതാണ് യുവതിയുടെ ഫോട്ടോ. എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു യുവതി സൈന്യത്തില്‍ ഇല്ല.

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കിയ പെണ്‍കെണി ആയിരുന്നു അത് എന്ന് അറിയാന്‍ വൈകിപ്പോയി. ഒരു സൈനികനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. 50 പേര്‍ നിരീക്ഷണത്തിലാണ്. നിര്‍ണായക രഹസ്യവിവരങ്ങള്‍ ഫേസ്ബുക്ക് ചാറ്റ് വഴി സൈനികന്‍ അനിക ചോപ്രയുമായി പങ്കുവെച്ചുവെന്ന് പോലീസ് കണ്ടെത്തി. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. അന്വേഷണം നീണ്ടപ്പോള്‍ ഒട്ടേറെ സൈനികര്‍ ഈ ചാര യുവതിയില്‍ ആകൃഷ്ടയായി എന്നാണ് ലഭ്യമായ വിവരം....

സോംവീര്‍ സിങ്

സോംവീര്‍ സിങ്

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിങ് ആണ് അറസ്റ്റിലായത്. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ യുവതിയുമായി പങ്കുവച്ചിരുന്നു. വിന്യസിക്കുന്ന സ്ഥലത്തിന്റെ പേരും വരാനിരിക്കുന്ന സൈനിക പദ്ധതികളും ഇയാള്‍ ചാറ്റില്‍ പറഞ്ഞുവെന്ന് പോലീസ് കണ്ടെത്തി.

പാകിസ്താന്റെ ഏജന്റ്

പാകിസ്താന്റെ ഏജന്റ്

സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും രാജസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് സൈനികനെ കസ്റ്റഡിയിലെടുത്തത്. അനിക ചോപ്ര പാകിസ്താന്റെ ഏജന്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സൈനിക രഹസ്യങ്ങള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് യുവതി ബന്ധം സ്ഥാപിച്ചത്.

അമ്പതോളം സൈനികര്‍

അമ്പതോളം സൈനികര്‍

സോംവീര്‍ സിങ് വിവാഹിതനാണ്. ഇയാള്‍ മാത്രമല്ല അമ്പതോളം സൈനികര്‍ അനിക ചോപ്രയുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഒട്ടേറെ സൈനികര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സോംവീര്‍ സിങിനെ രഹസ്യാന്വേഷണ വിഭാഗം ഏറെ നാളായി നിരീക്ഷിക്കുന്നു. എന്നാല്‍ ചാരയുവതിയാണെന്ന് താന്‍ അറിഞ്ഞില്ലെന്നാണ് സോംവീര്‍ സിങ് പറയുന്നത്.

വിവാഹ മോചനം

വിവാഹ മോചനം

സര്‍വീസില്‍ കയറിയതിന് തൊട്ടുപിന്നാലെ 2016ലാണ് സോംവീര്‍ സിങ് അനിക ചോപ്രയുമായി ഫേസ്ബുക്കില്‍ ബന്ധം തുടങ്ങുന്നത്. വനിതാ ഓഫീസര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള്‍ സോംവീര്‍ സിങ് സ്വീകരിക്കുകയായിരുന്നു. ആ ബന്ധം വേഗം വളര്‍ന്നു. ഭാര്യയെ വിവാഹ മോചനം നടത്തി അനിക ചോപ്രയെ വിവാഹം ചെയ്യാനും ഇയാള്‍ ആലോചിച്ചിരുന്നു.

കുടുങ്ങിയത് ഇങ്ങനെ

കുടുങ്ങിയത് ഇങ്ങനെ

എന്നാല്‍ സോംവീറിന്റെ ഏറെ നേരമുള്ള ഫോണ്‍വിളികളും മറ്റും സൈന്യം നിരീക്ഷിക്കാന്‍ തുടങ്ങി. അഞ്ചുമാസമായി നിരീക്ഷണത്തിലായിരുന്നു. ഫേസ്ബുക്ക് ചാറ്റ് പരിശോധിച്ചു. ക്യാപ്റ്റന്‍ അനിക ചോപ്രയുമായി സൈനികന്‍ ഏറെ നേരം ചാറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അങ്ങനെ ഒരു വനിതാ ക്യാപ്റ്റന്‍ ഇല്ലെന്ന് അന്വേണത്തില്‍ തെളിഞ്ഞു.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ഫേസ്ബുക്ക് നിയന്ത്രിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് വ്യക്തമായി. എവിടെയാണ് വിന്യസിച്ചിരിക്കുന്നത്. ടാങ്കിന്റെ ചിത്രങ്ങള്‍ വേണം. പരിശീലനം നടക്കുന്നത് എവിടെ തുടങ്ങിയ ചോദ്യങ്ങളും അനികയുടെ ചാറ്റില്‍ കണ്ടു. വിവരങ്ങള്‍ ലഭിച്ചതോടെ യുവതി ഭീഷണിപ്പെടുത്തി കൂടുതല്‍ കാര്യങ്ങള്‍ തിരക്കി.

സോംവീര്‍ സിങിന് പണം ലഭിച്ചു

സോംവീര്‍ സിങിന് പണം ലഭിച്ചു

വിവരങ്ങള്‍ നല്‍കിയതിന് സോംവീര്‍ സിങിന് പണം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വിശദമായ അന്വേഷണത്തില്‍ 50ലധികം സൈനികര്‍ അനിക ചോപ്രയുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് ബോധ്യമായി. ഇവരെ പോലീസും സൈന്യവും ചോദ്യം ചെയ്തുവരികയാണ്. ഓരോ സൈനികരുമായും ഊഴം വച്ചാണ് യുവതി ചാറ്റ് ചെയ്തിരുന്നത്.

സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്!! മായാവതി എടുത്ത സുപ്രധാന തീരുമാനത്തിന്റെ രഹസ്യം സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്!! മായാവതി എടുത്ത സുപ്രധാന തീരുമാനത്തിന്റെ രഹസ്യം

English summary
50 Soldiers 'Honey-Trapped' by Pakistani Agent; Jawan Arrested for Leaking Sensitive Info
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X