കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു;50 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു, ഒഴിവായത് വൻ ദുരന്തം

Google Oneindia Malayalam News

ബൽറാംപൂർ: ഹൈട്ടെൻഷൻ വൈദ്യുതി ലൈൻ പ്രൈമറി സ്കൂളിന് മുകളിൽ പൊട്ടി വീണു. ഉത്തർപ്രദേശിലെ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിന് മുകളിലാണ് ബൈദ്യുതി ലൈൻ പൊട്ടി വീണത്. അപകടത്തിൽ അമ്പതോളം കുട്ടികൾക്ക് ഷോക്കേറ്റു. കുട്ടികളെയെല്ലാം പരിക്കുകളോടെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<strong>കോണ്‍ഗ്രസ് യുവശക്തിയാവുന്നു.......വേണ്ടത് കരുത്തര്‍, മികവുള്ളവരെ തിരഞ്ഞെടുപ്പ് തട്ടകത്തിലിറക്കും</strong>കോണ്‍ഗ്രസ് യുവശക്തിയാവുന്നു.......വേണ്ടത് കരുത്തര്‍, മികവുള്ളവരെ തിരഞ്ഞെടുപ്പ് തട്ടകത്തിലിറക്കും

വൈദ്യുതി ലൈൻ പൊട്ടി വീണ പരിസരങ്ങളിൽ കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ കോമ്പൗണ്ടില്‍ മഴവെള്ളം കെട്ടിനിന്നിരുന്നതിനാലാണ് കുട്ടികള്‍ക്ക് ഷോക്കേറ്റതെന്ന് ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

Electricity

ഹൈടെൻഷൻ ലൈനുകൾ കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. തകരാറിലായ ലൈനുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് സമീപത്തുകൂടി കടന്നുപോകുന്ന എല്ലാ വൈദ്യുതി ലൈനുകളും അടിയന്തരമായ മാറ്റിസ്ഥാപിക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.

ഇത്തരം കാര്യങ്ങളിൽ സ്കൂളുകളിൽ സർവ്വെ നടത്താനും വൈദ്യുതി ലൈനുകൾ സ്കൂളുകൾക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യാനും ജില്ല മജിസ്ട്രേറ്റ് കരുൺ കരുണേഷ് വിദ്യാഭ്യാസ ഓഫീസർക്കും വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നിർദേശം നൽകി.

English summary
50 students were injured Monday when a high-tension wire fell into a primary school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X