Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കൊന്നു... വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം!!

അമരാവതി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തവണ തൊട്ടടുത്ത് ആന്ധ്രപ്രദേശിലാണ് ക്രൂര സംഭവം. 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുകയാണ് ഈസ്റ്റ് ഗോദാവരി ജില്ലയില്‍. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.

1

അതേസമയം പോലീസിന്റെ വീഴ്ച്ചയാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കര്‍ണാടകത്തില്‍ എട്ടു വയസ്സുകാരിയെയും ഒഡീഷയില്‍ യുവതിയെ പോലീസുകാരനും ബലാത്സംഗം ചെയ്തത് ഇതിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്കായി കാര്യമായിട്ടൊന്നും ചെയ്യാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരുകളൊന്നും ശ്രമിച്ചിട്ടില്ലെന്നാണ് ആരോപണം.

ഈസ്റ്റ് ഗോദാവരിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പോലീസ് തിരയുന്നത്. ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. എസ്പി അദ്‌നാന്‍ നയ്യീം അസ്മി സംഭവത്തില്‍ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മേഖല സന്ദര്‍സിച്ചു. 24 മണിക്കൂറിനുള്ളില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അവകാശവാദം.

അറസ്റ്റിലായ പ്രതിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഭര്‍ത്താവും നേരത്തെ തന്നെ മരിച്ചതാണ്. ഇവരുടെ മകള്‍ ഹൈദരാബാദിലാണ് താമസം. അതേസമയം ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രി എം സുചാരിത എല്ലാ വനിതാ പോലീസ് സ്‌റ്റേഷനുകളിലും അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിക്കുകയാണ്. പോലീസ് വേണ്ട വിധത്തില്‍ പരാതി സ്വീകരിക്കുന്നില്ലെന്ന് കുറച്ച് സ്ത്രീകള്‍ മന്ത്രിയോട് പരാതി പറഞ്ഞിരിക്കുകയാണ്. പോലീസിനോട് കരുതിയിരിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+