മന്ത്രിമാര്‍ കണ്ട് പഠിക്കണം ഈ 50കാരന്‍ പ്യൂണ്‍ പത്താംക്ലാസ് പാസായത്!
മുംബൈ: ഇല്ലാത്ത ഡിഗ്രികള്‍ സ്വന്തം പേരില്‍ എഴുതിയുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും മന്ത്രിമാരും കണ്ട് പഠിക്കണം മഹാരാഷ്ട്രയില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുന്ന ഈ 50കാരനെ. 28 പ്രാവശ്യം പത്താം ക്ലാസ് പരീക്ഷയെഴുതി തോറ്റ ശേഷമാണ് അവിനാശ് ചൗഗലെ എന്ന ഈ മധ്യവയസ്‌കന്‍ വിജയത്തിന്റെ മധുരം നുണഞ്ഞത്. 28 പ്രാവശ്യം തോറ്റിട്ടും വിട്ടുകൊടുക്കാന്‍ അവിനാശ് തയ്യാറല്ലായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്ത് വിട്ടത്. തങ്ങളുടെ മന്ത്രാലയത്തിലെ ജീവനക്കാരനായ അവിനാശ് എസ് എസ് സി പാസായതില്‍ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. മഹാരാഷ്ട്ര കാബിനറ്റ് അംഗമായ ബാബന്‍രാവു ലോനികര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതിന് ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രി ജിതേന്ദ്ര സിങ് തോമര്‍ അറസ്റ്റിലാവുകയും മന്ത്രിസ്ഥാനം രാജി വെക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ദില്ലിയില്‍ തോമറിന് പിന്നാലെ ഒരു ആം ആദ്മി പാര്‍ട്ടി എം എല്‍ എ കൂടി വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ടിട്ടുണ്ട്.
Congratulations to our employee from Mantralay Shri Avinash Chaugule to passClass10 board examination at the age of50 pic.twitter.com/yDCXqaqXCz
— Devendra Fadnavis (@Dev_Fadnavis) June 9, 2015 ദില്ലി കന്‍ോണ്‍മെന്റില്‍ നിന്നുള്ള എം എല്‍ എ സുരേന്ദര്‍ സിംഗിനെതിരെയാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി ആരോപണമുള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചതിന് ദില്ലി ഹൈക്കോടതി സുരേന്ദര്‍ സിംഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ വാര്‍ത്തകള്‍ക്ക് ഇടയില്‍ നില്‍ക്കുമ്പോഴാണ് അവിനാശ് ചൗഗലെയുടെ നേട്ടമെന്നത് ഏറെ പ്രധാനമാണ്.
Congratulations to our employee from Mantralay Shri Avinash Chaugule to passClass10 board examination at the age of50 pic.twitter.com/yDCXqaqXCz
— Devendra Fadnavis (@Dev_Fadnavis) June 9, 2015 











Click it and Unblock the Notifications