കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ പ്രതിരോധിക്കാന്‍ വിഷപ്പാമ്പിനെ തിന്ന് 50കാരൻ, വീഡിയോ വൈറൽ, അറസ്റ്റും പിഴയും

Google Oneindia Malayalam News

ചെന്നൈ: കൊവിഡിനെ പ്രതിരോധിക്കാന്‍ പാമ്പിനെ തിന്നയാള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മധുര ജില്ലയിലെ അന്‍പതുകാരനായ വടിവേലുവാണ് പാമ്പിനെ തിന്നത്. വടിവേലു പെരുമ്പട്ടി സ്വദേശിയാണ്. ചത്ത വിഷപ്പാമ്പിനെ വടിവേലു വായിലിട്ട് ചവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പാമ്പിനെ തിന്നുന്നത് എന്ന് അവകാശപ്പെട്ടായിരുന്നു വീഡിയോ പ്രചാരണം.

ബിജെപിക്കാരൻ, രാജീവിനൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും സ്റ്റേജിൽ കാണാം; ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി മേജർ രവിബിജെപിക്കാരൻ, രാജീവിനൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും സ്റ്റേജിൽ കാണാം; ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി മേജർ രവി

മിന്നല്‍ വേഗത്തിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ വനംവകുപ്പ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. വടിവേലുവിന് 7,000 രൂപ പിഴയും വനംവകുപ്പ് ചുമത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ആയ എസ് ആനന്ദ് ആണ് വടിവേലുവിനെതിരെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

snake

വടിവേലു പെരുമ്പട്ടിയിലെ കര്‍ഷകനാണ്. ഇത്തരത്തില്‍ പാമ്പിനെ തിന്ന് വീഡിയോ ചെയ്യാന്‍ തന്നെ ചിലര്‍ നിര്ബന്ധിച്ചത് കൊണ്ടാണ് ചെയ്തത് എന്നും ആ സമയത്ത് താന്‍ മദ്യപിച്ചിരിക്കുകയായിരുന്നു എന്നുമാണ് വടിവേലു നല്‍കുന്ന വിശദീകരണം. വെള്ളിക്കെട്ടന്‍ എന്നറിയപ്പെടുന്ന വിഷപ്പാമ്പിനെയാണ് വടിവേലു ചവയ്ക്കുന്നതായി വീഡിയോയില്‍ കാണുന്നത്. വിഷമുളള ഭാഗം കടിക്കാതിരുന്നത് ഭാഗ്യമാണെന്നും വിഷം അകത്ത് ചെന്നിരുന്നുവെങ്കില്‍ ശരീരം ചലനമറ്റ് പോയേക്കാമെന്നും എസ് ആനന്ദ് പറയുന്നു.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Villagers jump into sarayu river to avoid covid vaccination

English summary
50 year old man who chewed dead snake to ward off Covid arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X