കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ മരിക്കാന്‍ അനുവദിക്കൂ'; രാഷ്ട്രപതിക്ക് ബലാത്സംഗ ഇരയുടെ കത്ത്, ഞെട്ടിക്കുന്ന വിവരങ്ങള്‍!

ബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. പീഡനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും വീട്ടമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  • By Akshay
Google Oneindia Malayalam News

ബറേയ്‌ലി: തനിക്ക് ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്. ഫെബ്രുവരി ആറിന് ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട അമ്പത്കാരിയായ വീട്ടമ്മയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചത്.

ബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. പീഡനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും വീട്ടമ്മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ സഹായിക്കുന്ന നിലപാപാടാണ് പോലീസിന്റെതെന്നാണ് ആരോപണം.

 നാളുകള്‍ക്ക് ശേഷം

നാളുകള്‍ക്ക് ശേഷം

ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ശേഷം ഫെബ്രുവരി 23നാണ് പോലീസ് എഫ്‌ഐആര്‍ ഇടാന്‍ പോലും തയ്യാറായതെന്നും വീട്ടമ്മ പറഞ്ഞു.

കത്ത്

കത്ത്

തന്നെ പീഡിപ്പിച്ച അന്‍സാര്‍ ഖാന്‍, സവീന്‍, ഷറഫത്ത് ഹുസൈന്‍, സഞ്ജീവ് ഖാന്‍, ഇഫാഖ് അഹമ്മദ്, മെഹന്ധി ബെയ്ഗ് എന്നിവരുടെ പേരുകള്‍ സഹിതമാണ് യുവതി കത്തയച്ചിരിക്കുന്നത്.

 വീട്ടില്‍ അതിക്രമിച്ച് കയറി

വീട്ടില്‍ അതിക്രമിച്ച് കയറി

പ്രതികള്‍ വീട്ടില്‍ കയറി അമ്പത് കാരിയെ പീഡിപ്പിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്.

 രാഷ്ട്രപതി

രാഷ്ട്രപതി

വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഇളയ മകനെയും അവര്‍ ഉപദ്രവിച്ചതായും യുവതി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു.

English summary
A 50-year-old woman who was allegedly gangraped by six relatives on February 7 has written to the President seeking permission for euthanasia. Alleging police complicity with the accused men, she said an FIR was filed on February 23 only after intervention of senior officials but no arrests have been made.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X