കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടുമല്ല, 500 കാളകളെ ഉപയോഗിച്ചുള്ള ജല്ലിക്കെട്ട് വരുന്നു

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സും നിയമസഭയില്‍ ബില്ലും വന്നതോടെ ജല്ലിക്കെട്ട് പരിപാടികള്‍ വലിയതോതില്‍ നടത്താന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നു. ജല്ലിക്കെട്ടിന് പേരുകേട്ട മധുരൈയില്‍ ഫിബ്രുവരി അഞ്ചിന് നടക്കുന്ന ജല്ലിക്കെട്ടില്‍ 500 കാളകളെ ഉപയോഗിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനായി പ്രത്യേക സംഘാടക സമിതി മധുരൈ ആവണിപുരം ഗ്രാമീണര്‍ രൂപീകരിക്കുകയും ചെയ്തു. 500 കാളകള്‍ക്കായി 300 പേരാണ് ജല്ലിക്കെട്ടിനിറങ്ങുക. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ജല്ലിക്കെട്ട് വൈകിട്ട് മൂന്നുമണിവരെ നീണ്ടുനില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

jalli

ഇതുകൂടാതെ അലംഗനല്ലൂര്‍, പലമേട് എന്നിവടങ്ങളിലും ജല്ലിക്കെട്ട് നടത്താന്‍ തീരുമാനമായി. ഫിബ്രുവരി ഒന്ന് രണ്ട് തീയതികളിലാണ് ഇവിടുത്തെ പരിപാടി തീരുമാനിച്ചിട്ടുള്ളത്. അതേസമയം, മധുരൈയില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പരിപാടി കാണാനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി മാറി നില്‍ക്കുന്നത്.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വലിയതോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് സുപ്രീംകോടതി റദ്ദാക്കിയ ജല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് പ്രത്യേക നിയമനിര്‍മാണം നടത്തിയത്. ഇതേതുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്നുവരുന്ന പ്രതിഷേധം ഒഴിവായിട്ടുണ്ട്. ജല്ലിക്കെട്ടിന് ഏതെങ്കിലും തരത്തില്‍ നിരോധനം വരികയാണെങ്കില്‍ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം.

English summary
500 bulls to be used for Jallikattu in Madurai’s Avaniapuram on Feb 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X