കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയ്ക്ക് രാഷ്ട്രീയപ്പക: പ്രിയങ്ക അയച്ച 500 ബക്ക് അതിർത്തി കടക്കാൻ അനുമതിയില്ല, തൊഴിലാളികൾ കുടുങ്ങി

Google Oneindia Malayalam News

ലഖ്നൌ: ഉത്തർപ്രദേശ് അതിർത്തിയിൽ അതിഥി തൊഴിലാളികളുമായെത്തിയ 500 ബസുകൾ കുടുങ്ങിക്കിടക്കുന്നു. കോൺഗ്രസാണ് രാജസ്ഥാനിൽ നിന്ന് അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി 500 ബസുകൾ തയ്യാറാക്കി അതിർത്തിയിലെ ബഹാജ് വരെയെത്തിച്ചത്. എന്നാൽ അതിർത്തി കടക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയ്ക്കായാണ് കാത്തിരിപ്പ്.

സ്റ്റേഷനിലെത്തി പൊലീസുകാരെ വെല്ലുവിളിച്ചു, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സ്റ്റേഷനിലെത്തി പൊലീസുകാരെ വെല്ലുവിളിച്ചു, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെയും അതിഥി തൊഴിലാളികളുമായെത്തിയ ബസുകൾക്ക് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് ഞായറാഴ്ച അറിയിച്ചത്. അതിഥി തൊഴിലാളികളുമായെത്തിയ ബസുകൾക്ക് പ്രവേശനാനുമതി നൽകാൻ സർക്കാർ വിസമ്മതിക്കുകയാണെന്നാണ് പ്രിയങ്ക പറയുന്നത്.

 അതിർത്തികളിൽ കുടുങ്ങി

അതിർത്തികളിൽ കുടുങ്ങി

ഉത്തർപ്രദേശിന്റെ അതിർത്തികളിൽ നിരവധി അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതോടെ അവരിൽ പലരും കാൽനടയായി നടന്നുനീങ്ങുകയാണ്. അവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞ 50 ദിവസമായി ജോലിയില്ലാതെ കഴിഞ്ഞിരുന്നവരാണ്. ഇതോടെ ഇവരുടെ ഉപജീവനമാർഗ്ഗവും നിലച്ചുവെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

എന്തുകൊണ്ട് അനുമതിയില്ല?

എന്തുകൊണ്ട് അനുമതിയില്ല?

അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത് സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി മറ്റൊരു ട്വീറ്റിൽ കുറപ്പെടുത്തുന്നു. നിരവധി ബസുകളും ട്രെയിനുകളും ഓടുന്നുണ്ട്. ഞങ്ങൾ ആവശ്യപ്പെട്ടത് 1000 ബസുകൾക്ക് അതിർത്തി കടക്കാനുള്ള അനുമതി മാത്രമാണ്. ജനങ്ങളെ സേവിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് മാത്രമാണ്.

500 ബസുകൾ തിരിച്ചെത്തി

500 ബസുകൾ തിരിച്ചെത്തി

ആൽവാർ, ഭാരത്പൂർ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് തിരിച്ചെത്തുന്നതിനായി കോൺഗ്രസ് ജനറൽ സെക്രട്ടി പ്രിയങ്കാ ഗാന്ധിയാണ് 500 ബസുകൾ തയ്യാറാക്കിക്കൊടുത്തത്. ഓറിയയിൽ 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടതോടെ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി 1000 ബസുകൾക്ക് ഓടാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശനിയാഴ്ച പ്രിയങ്ക കത്തയച്ചിരുന്നു.

 ചെലവ് കോൺഗ്രസിന്

ചെലവ് കോൺഗ്രസിന്

കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചാട്ടേർഡ് ബസസുകളുടെ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പാർട്ടികാര്യങ്ങളുടെ ചുമതലയുള്ള പ്രിയങ്ക തന്നെയാണ് വ്യക്തമാക്കിയത്. അതിഥി തൊഴിലാളികളെ സുരക്ഷിതമായി തിരിച്ച് സ്വദേശങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

സ്വദേശത്തേക്ക് മടങ്ങാൻ

സ്വദേശത്തേക്ക് മടങ്ങാൻ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യപിച്ചതോടെ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നത്. എന്നാൽ ഇവർക്കുള്ള സൌകര്യങ്ങൾ ഒന്നും തന്നെ ഒരുക്കിക്കൊടുത്തിട്ടില്ല. ഇതോടെയാണ് അതിഥി തൊഴിലാളികൾക്കായി 500 ബസുകൾ ഒരുക്കാനുള്ള തീരുമാനം. ഗാസിയാപ്പൂർ, നോയിഡ അതിർത്തികൾ മുതൽ ബസുകൾ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്നാണ് പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെയും അനുകൂല തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

 അറിവില്ലായ്മയോ?

അറിവില്ലായ്മയോ?


അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ബസുകൾ അയച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ വിഷയത്തിൽ പ്രിയങ്കാ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണ്. അതിഥി തൊഴിലാളികൾക്ക് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തുന്നതിനായി ബസുകൾ അയച്ച് നൽകിയത് കാണിക്കുന്നത് ഈ പ്രക്രിയയെക്കുറിച്ചുള്ള അറിവില്ലായ്മ കാരണമാണെന്നും മന്ത്രി വിമർശിക്കുകയായിരുന്നു.

English summary
500 Buses with Migrants From Rajasthan Stuck At UP Border, Congress waiting for Yogi Govt's permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X