കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഡയറക്ട് ബെനിഫിഷ്യറി ട്രാന്‍സ്ഫര്‍? 500 കേന്ദ്ര പദ്ധതികള്‍ ഡിബിടി വഴിയെന്ന് കേന്ദ്രം

58 മന്ത്രാലയങ്ങള്‍ക്ക് കീഴിലെ 447 പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറിസ്‌കീമിന് കീഴില്‍ കൊണ്ടുവരാനൊരുങ്ങുന്നത്.

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പദ്ധതികള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്കെത്തിക്കാനുള്ള
നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍
പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കാര്യക്ഷമത
ഉറപ്പുവരുത്തുന്നതിനും ചോര്‍ച്ച തടയുന്നതിനുമായാണ് പദ്ധതി
അവതരിപ്പിക്കുന്നത്.

58 മന്ത്രാലയങ്ങള്‍ക്ക് കീഴിലെ 447 പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി
സ്‌കീമിന് കീഴില്‍ കൊണ്ടുവരാനൊരുങ്ങുന്നത്. പദ്ധതി വിജയം
കാണുന്നതിനനുസരിച്ച് സ്‌കീമുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ആദ്യത്തെ
160 സ്‌കീമുകളില്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി
ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ
ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്
ഗുണഭോക്താക്കള്‍ക്കുള്ള പണം കൈമാറുക.

MODI_Meeting

ആറ്റമിക് എനര്‍ജി റിസര്‍ച്ചിന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കാര്‍ഷിക
വിളകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്, പാല്‍ കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ്,
കായികതാരങ്ങള്‍ക്കുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ
മേഖലകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. നിലവില്‍ 78 കേന്ദ്ര
പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി സ്‌കീമിന് കീഴിലുള്ളത്. ഗ്യാസ്
സസ്ബിസിഡി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങളാണ് ഈ സംവിധാനം വഴി വിതരണം ചെയ്യുന്നത്.

പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിന് വേണ്ടി 170 പ്രൊബേഷന്‍
ഓഫീസര്‍മാരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കും. സെപ്തംബര്‍
മാസത്തോടെ ഇവരെ കണ്ടെത്തിയെങ്കിലും മാര്‍ച്ച് മാസത്തോടെയായിരിക്കും
പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുക.

English summary
500 central schemes to go DBT way next fiscal year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X