• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം, ബംഗാളില്‍ കാവിമയം

കൊല്‍ക്കത്ത: 34 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതോടെയാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപൊത്തിയത്. നന്തിഗ്രാം, സിംഗൂര്‍ പ്രതിഷേധങ്ങള്‍ മമത ബാനര്‍ജി അനുകൂല തരംഗമാക്കി മാറ്റി. കര്‍ഷകരും തൊഴിലാളികലും കൈയ്യൊഴിഞ്ഞതോടെ ഇടതുപക്ഷം അപ്രസക്തമായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ വളര്‍ച്ച തുടങ്ങി. തൃണമൂലിനെ നേരിടാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന പ്രതീതി വന്നു. ഇതോടെ ഇടതുകേന്ദ്രത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങി. ഇപ്പോള്‍ 500ഓളം ഇടതുപക്ഷ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

480 സിപിഎം പ്രവര്‍ത്തകര്‍

480 സിപിഎം പ്രവര്‍ത്തകര്‍

വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത്. 480 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 500ലധികം വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവരും ഇടതുപക്ഷ പ്രവര്‍ത്തകരാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.

മറ്റു പാര്‍ട്ടികളിലും ചോര്‍ച്ച

മറ്റു പാര്‍ട്ടികളിലും ചോര്‍ച്ച

സിപിഎമ്മുകാരാണ് കൂടുതല്‍. കൂടാതെ ആര്‍എസ്പി, സിപിഐ, പിഡിഎസ്, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐന്‍ടിയുസി എന്നീ പാര്‍ട്ടികളിലും സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിധ്യത്തിലാണ് പലരും പാര്‍ട്ടി അംഗത്വം എടുത്തത്.

പ്രമുഖ നേതാവിന്റെ കൂറുമാറ്റം

പ്രമുഖ നേതാവിന്റെ കൂറുമാറ്റം

സിപിഎം മുന്‍ എംഎല്‍എ സ്വദേശ് നായക് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈസ്റ്റ് മിഡ്‌നാപൂരിലെ രാംനഗറിലുള്ള അദ്ദേഹത്തിന്റെ ആയിരത്തോളം അനുയായികള്‍ പിന്നീട് വിവിധ സമയങ്ങളിലായി ബിജെപി അംഗത്വമെടുത്തു. കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നവരിലും നായകിന്റെ അനുയായികളുണ്ട്.

സിപിഎം പ്രതികരണം

സിപിഎം പ്രതികരണം

അതേസമയം, കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി പറഞ്ഞു. തങ്ങളുടെ പ്രധാന നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ഹാല്‍ദിയയിലെ ജനങ്ങള്‍ സിപിഎമ്മിനൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ രാജി സിപിഎമ്മിന് ക്ഷീണമാകുമെന്ന് വിലയിരുത്തുന്നു.

സിപിഎം ശക്തി കേന്ദ്രം

സിപിഎം ശക്തി കേന്ദ്രം

ഈസ്റ്റ് മിഡ്‌നാപൂര്‍ അടുത്ത കാലം വരെ സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ജില്ലയായിരുന്നു. ഹാല്‍ദിയയില്‍ ജില്ലാ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എല്ലാ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്ത് മമതയുടെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്നും വിജയവര്‍ഗിയ ആവശ്യപ്പെട്ടു.

ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ത്രികോണ മല്‍സരത്തിനാണ് സാധ്യത. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യം ചേര്‍ന്നാണ് ജനവിധി തേടുന്നത്. ബിഹാര്‍ മോഡല്‍ ബംഗാളിലും പരീക്ഷിക്കുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്

English summary
500 Left Front Workers including CPM Joins BJP in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X