കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‍രക്ഷയല്ല, ജീവന്‍ കൊല്ലി, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു: 500 മരുന്നുകള്‍ക്കൂടി നിരോധനം

  • By Siniya
Google Oneindia Malayalam News

ദില്ലി: നിരോധിച്ച 334 മരുന്നുകള്‍ക്ക് പിന്നാലെ അഞ്ഞൂറോളം മരുന്നുകള്‍കൂടി നിരോധക്കാന്‍ നിര്‍ദേശം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഒട്ടേറെ ആന്റിബയോട്ടിക്കുകളും പ്രമേഹ വിരുദ്ധ മരുന്നുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിറപ്പുകളായ ഫെന്‍സെഡിന്‍, കോറെക്‌സ്, ബെനാഡ്രില്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

ആറായിരത്തോളം ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ കുറഞ്ഞത് 1000 എണ്ണമെങ്കിലും ഒന്നിലേറെ മരുന്നുകളുടെ സംയുക്തമാണ്. (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍, എഫ്ഡിസി) . അടുത്ത ആറുമാസത്തിനുള്ളില്‍ അഞ്ഞൂറു മരുന്നുകള്‍ നിരോധിക്കുമെന്നാണ് സൂചന. യുക്തിയില്ലാത്ത ഔഷധ സംയുക്തങ്ങളാണ് ഇവയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

-medicines

ഇങ്ങനെയുള്ള മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഒരു ്അവയവം പ്രവര്‍ത്തന രഹിതമായേക്കാം ചേരുവയിലുള്ള മരുന്നുകളുടെ ഡോസ് പ്രത്യേകമായി നിയന്ത്രിക്കാനും കഴിയാതെ വരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ചേരുവയിലെ ഏതു മരുന്നില്‍ നിന്നാണിത് സംഭവിച്ചതെന്നും കണ്ടെത്താനും കഴിയില്ല. ഇതേ സമയം കോറെക്‌സ് മരുന്നുകള്‍ നിരോധിക്കുന്നതിന് ഉല്പാദകരായ ഫിസെര്‍ ദില്ലി ഹൈക്കോടതിയില്‍ ചൊവ്വാഴ്ച സ്‌റ്റേ വാങ്ങിയിട്ടുണ്ട്.

മരുന്നുകള്‍ വിലക്കിയതിലൂടെ മരുന്നു വ്യവസായ മേഖലയില്‍ 3,800 കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്നാമഅ വിലയിരുത്തല്‍. നിലവിലുള്ള റീടെയില്‍ വിപണിയില്‍ ഒരു ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടാകുന്നുണ്ട്. എന്നാല്‍ 500 മരുന്നുകള്‍ നിരോധിക്കുന്നതിലൂടെ നഷ്ടം 10,000 കോടി രൂപയ്ക്കു മുകളില്‍ പോകുമെന്നാമഅ റിപ്പോര്‍ട്ടുകള്‍.ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തി വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന ഇന്ത്യയില്‍ ആരോഗ്യ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

English summary
500 more drugs may face ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X