500 രൂപ നോട്ട് പിന്‍വലിക്കുമോ? 1000 രൂപ വീണ്ടും വരുമോ?; സംശയങ്ങള്‍ക്ക് മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ഇപ്പോള്‍ നിലവിലുള്ള 500 രൂപ നോട്ടുകള്‍ നീക്കം ചെയ്യാനോ 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പോസ്റ്റ് മോണിറ്ററി പോളിസി വിശദീകരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
'2000 രൂപ പിന്‍വലിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ 50 ശതമാനം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന്റെ മൂല്യം 1.80 ലക്ഷം കോടി രൂപയാണ്. 85 ശതമാനം നോട്ടുകളും നിക്ഷേപമായാണ് തിരിച്ചെത്തിയത്. നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ ജനം തിരക്കു കൂട്ടേണ്ടതില്ല. സൗകര്യപ്രദമായ സമയത്ത് ബാങ്കില്‍ എത്തിയാല്‍ മതി'.

'എന്നാല്‍ സെപ്റ്റംബറിലെ അവസാനത്തെ പത്ത് പതിനഞ്ച് ദിവസം ദയവായി ധൃതി കാണിക്കരുതെന്നും ശക്തദികാന്ത ദാസ് വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മാസം 19ന് ആണ് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്നാണ് ആര്‍ ബി ഐ അറിയിച്ചിരിക്കുന്നത്.
2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ആര്‍ ബി ഐ ബാങ്കുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആര്‍ ബി ആയുടെ തീരുമാനം പുറത്തുവന്നതോടെ കയ്യിലുള്ള 2000 രൂപയുടെനോട്ട് ചെയ്യണമെന്ന ആശങ്ക പലരിലും ഉയര്‍ന്നിരുന്നു. ആര്‍ ബി ഐ അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങള്‍ക്ക് 2000 രൂപ മാറ്റാവുന്നതാണ്. ഒരു ദിവസം 20,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും.
ആര്‍ ബി ഐയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് ആര്‍ ബി ഐ അറിയിച്ചു. 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെന്‍ഡര്‍ പദവി പിന്‍വലിച്ചതിന് ശേഷാണ് ആര്‍ ബി ഐ 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിച്ചത്. 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപമോ അല്ലെങ്കില്‍ മാറ്റാനുള്ള സൗകര്യം നല്‍കണമെന്ന് ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2000 രൂപയുടെ നോട്ടുകള്‍ 2018-19 സമയത്ത് തന്നെ പ്രിന്റിംഗ് നിര്‍ത്തിയിരുന്നു. 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ ഏകദേശം 89% 2017 മാര്‍ച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications