Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ് ഹോട്ടലിലെ 500 ജീവനക്കാർക്ക് കൊറോണ പരിശോധന: രോഗം സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്തവരും!!

മുംബൈ: താജ് ഹോട്ടലിലെ ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈ കൊളാബയിലെ താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലിലെയും ജീവനക്കാരിൽ ചിലർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. താജ് ഹോട്ടൽ ശൃംഖല നടത്തിവരുന്ന ഇന്ത്യൻ ഹോട്ടൽ കമ്പനി വ്യക്തമാക്കുന്നത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ചിട്ടുവെന്നാണ്. അതേ സമയം സർക്കാർ ആശുപത്രികളിലെ ഡോക്ടമാരും ആരോഗ്യ പ്രവർത്തകരുമെത്തി ജീവനക്കാരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലിലെയും 500 നടുത്ത് ജീവനക്കാരെയാണ് കൊറോണ വൈറസ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കും നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹോട്ടൽ പ്രസ്താവനയിൽ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് അധികൃതരുടെ നിർദേശത്തോടെ നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടൽ വ്യക്തമാക്കി.

taj-158669

താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലും നിലവിൽ സന്ദർശകരില്ലെന്നും കുറഞ്ഞ ജീവനക്കാരെ മാത്രമണ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം 1900നടുത്താണ്. ഇതിനിടെ മഹാരാഷ്ട്ര സമ്പൂർണ്ണ ലോക്ക്ഡൌൺ ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. അതിനൊപ്പം പരിശോധനാ മാനദണ്ഡങ്ങളും പരിഷ്കരിച്ചിരുന്നു. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.

കഴിഞ്ഞ ദിവസം മുംബൈ താജിലെ ആറ് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സൌത്ത് മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലെ ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ച ആറ് പേരും. ചികിത്സയിൽ കഴിയുന്ന ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ബോംബെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താജ് ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോ. ബൻസാലിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+