കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ് ഹോട്ടലിലെ 500 ജീവനക്കാർക്ക് കൊറോണ പരിശോധന: രോഗം സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്തവരും!!

Google Oneindia Malayalam News

മുംബൈ: താജ് ഹോട്ടലിലെ ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈ കൊളാബയിലെ താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലിലെയും ജീവനക്കാരിൽ ചിലർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. താജ് ഹോട്ടൽ ശൃംഖല നടത്തിവരുന്ന ഇന്ത്യൻ ഹോട്ടൽ കമ്പനി വ്യക്തമാക്കുന്നത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ചിട്ടുവെന്നാണ്. അതേ സമയം സർക്കാർ ആശുപത്രികളിലെ ഡോക്ടമാരും ആരോഗ്യ പ്രവർത്തകരുമെത്തി ജീവനക്കാരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 8447 ആയി; 24 മണിക്കൂറിനിടയില്‍ മാത്രം 31 മരണംഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 8447 ആയി; 24 മണിക്കൂറിനിടയില്‍ മാത്രം 31 മരണം

താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലിലെയും 500 നടുത്ത് ജീവനക്കാരെയാണ് കൊറോണ വൈറസ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കും നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹോട്ടൽ പ്രസ്താവനയിൽ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് അധികൃതരുടെ നിർദേശത്തോടെ നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടൽ വ്യക്തമാക്കി.

taj-158669

താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലും നിലവിൽ സന്ദർശകരില്ലെന്നും കുറഞ്ഞ ജീവനക്കാരെ മാത്രമണ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം 1900നടുത്താണ്. ഇതിനിടെ മഹാരാഷ്ട്ര സമ്പൂർണ്ണ ലോക്ക്ഡൌൺ ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. അതിനൊപ്പം പരിശോധനാ മാനദണ്ഡങ്ങളും പരിഷ്കരിച്ചിരുന്നു. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.

കഴിഞ്ഞ ദിവസം മുംബൈ താജിലെ ആറ് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സൌത്ത് മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലെ ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ച ആറ് പേരും. ചികിത്സയിൽ കഴിയുന്ന ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ബോംബെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താജ് ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോ. ബൻസാലിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

 പൗരൻമാരുടെ വിവരശേഖരണം; മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല പൗരൻമാരുടെ വിവരശേഖരണം; മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഞങ്ങളുടെ സംഭാവന ജിഹാദികൾക്ക് വേണ്ടിയല്ല: കത്ത് സോഷ്യൽ മീഡിയിൽ വൈറൽ, സത്യാവസ്ഥ ഇങ്ങനെഞങ്ങളുടെ സംഭാവന ജിഹാദികൾക്ക് വേണ്ടിയല്ല: കത്ത് സോഷ്യൽ മീഡിയിൽ വൈറൽ, സത്യാവസ്ഥ ഇങ്ങനെ

 രാജ്യത്ത് ലോക്ക് ഡൗൺ ബിജെപി മനപ്പൂർവ്വം വൈകിപ്പിച്ചു, ലക്ഷ്യം മറ്റൊന്ന്; ഗുരുതര ആരോപണവുമായി കമൽനാഥ് രാജ്യത്ത് ലോക്ക് ഡൗൺ ബിജെപി മനപ്പൂർവ്വം വൈകിപ്പിച്ചു, ലക്ഷ്യം മറ്റൊന്ന്; ഗുരുതര ആരോപണവുമായി കമൽനാഥ്

English summary
500 staffs in Taj hotel tested for Covid 19, Some found infected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X