• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തില്‍ കനത്ത മഴ: വഡോദരയില്‍ നാല് മരണം, ഒഴിപ്പിച്ചത് 5000 പേരെ, 24 മണിക്കൂറില്‍ 500എംഎം മഴ!!

cmsvideo
  4 മണിക്കൂറില്‍ 500 എംഎം മഴ

  അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. വഡോദരയിലും സെന്‍ട്രല്‍ ഗുജറാത്തിലുമായി 5000 ഓളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. വ്യാഴ്ച രാവിലെ 24 മണിക്കൂറിനുള്ളില്‍ 500 എംഎം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴ. ശക്തമായതോടെ വഡ‍ോദര വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്. നഗരം വഴി കടന്നുപോകുന്ന പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. വിശ്വാമിത്രി നദി കരകവിഞ്ഞ് ഒഴുകിയതാണ് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനിടയാക്കിയത്.

  കേരള കോണ്‍ഗ്രസ് തര്‍ക്കം; വീണ്ടും കോണ്‍ഗ്രസ് ഇടെപടുന്നു.. പിജെ ജോസഫിനെ കാണാന്‍ നേതാക്കള്‍

  വഡോദരയില്‍ മതില്‍ ഇടിഞ്ഞുവീണ് നാല് തൊഴിലാളികളാണ് മരിച്ചിട്ടുള്ളത്. ബുധനാഴ്ച വൈകിട്ട് നാല് മണി മുതല്‍ രാത്രി എട്ട് വരെ 286 എംഎം മഴയാണ് ലഭിച്ചിട്ടുള്ളത്. മഴയും വിശ്വമിത്രി നദിയിലെ വെള്ളപ്പൊക്കവുമാണ് സ്ഥിതി വഷളാക്കിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പുറമേ അജ്വാ അണക്കെട്ട് കരകവി‍ഞ്ഞതും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. മഴ താല്‍ക്കാലികമായി ശമിച്ചെങ്കിലും അടുത്ത 5-6 മണിക്കൂറില്‍ മാത്രമേ സ്ഥിതികള്‍ സാധാരണ രീതിയിലേക്ക് മാറുകയുള്ളൂവെന്നാണ് വിവരം. എന്നാല്‍ പുഴകളില്‍ നിന്ന് മുതലകള്‍ പുറത്തെത്തിയതിന്റെ വീഡിയോകള്‍ പ്രചരിച്ചത് ആളുകളെ ഭീതിലാഴ്ത്തിയിട്ടുണ്ട്.

  സൈന്യവും സ്റ്റേറ്റ് ഏജന്‍സികളും ചേര്‍ന്ന് ഇതിനകം 4412 പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതില്‍ 12,5000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാവരണ സേന, സംസ്ഥാന ദുരന്തനിവാരണസേന, സൈനിക യൂണിറ്റുകള്‍, ഫയര്‍ ബ്രിഗേഡ് എന്നിവരാണ് പല പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

  വഡോദരയിലേക്ക് കൂടുതല്‍ ദുരന്തനിവാരണ സേനയെ അയയ്ക്കാന്‍ തീരുമാനിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ മൂന്ന് സംഘം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പൂനെയില്‍ നിന്നെത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങള്‍ റോഡ് മാര്‍ഗ്ഗവും വഡോദരയിലെത്തും. വഡോദര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് വെള്ളം നീക്കം ചെയ്യുന്ന നടപടികളും പുരോമഗിച്ചു വരികയാണ്.

  English summary
  5000 Peoples evacuated from Vadodara after rain havoc, people dies in in wall collapse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X