മോദിയെ പഴിക്കാന്‍ വരട്ടെ ! നമ്മുടെ പൂര്‍വികര്‍ കാഷ് ലെസ് ഇക്കോണമിയുടെ ആള്‍ക്കാരായിരുന്നത്രേ !
ഹാരപ്പന്‍ സംസ്കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനു സമാനമായ പണമിടപാട് നടത്തിയിരുന്നെന്നാണ് പറയുന്നത്. കളിമണ്ണു കൊണ്ടുളള പ്രത്യേക ഫലകങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്നും പറയുന്നു.
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധ പ്രഖ്യാപനം വന്നതിനു പിന്നാലെ കേട്ടു തുടങ്ങിയ വാക്കാണ് കാഷ് ലെസ് ഇക്കോണമി. ഡിജിറ്റല്‍ പണമിടപാടിന്റെയും ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുടെയും ഉപയോഗത്തെ കുറിച്ചും കുറച്ചു നാളായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ നടപ്പാക്കാന്‍ ഒരുങ്ങുന്നതിന് മോദിയെ ചീത്ത വിളിക്കുന്നവര്‍ ഒന്നറിയുക നമ്മുടെ പൂര്‍വികര്‍ പോലും കാഷ് ലെസ് ഇക്കോണമിയുടെ ആള്‍ക്കാരായിരുന്നത്രേ !
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ഹാരപ്പന്‍ സംസ്കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ പണമിടപാട് നടത്തിയിരുന്നതായാണ് ലോക പ്രശസ്ത പുരാവസ്തു ഗവേഷകനും ഹാരപ്പന്‍ വിദഗ്ധനുമായ ജൊനാഥന് മാര്‍ക്ക് കെനോയര്‍ പറയുന്നത്. കോല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പണമിടപാട് ഇങ്ങനെ
ഹാരപ്പന്‍ സംസ്കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനു സമാനമായ പണമിടപാട് നടത്തിയിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. പ്ലാസ്റ്റിക് ലഭ്യമല്ലാതിരുന്ന കാലമായതിനാല്‍ കളിമണ്ണു കൊണ്ടുളള പ്രത്യേക ഫലകങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

മെസപ്പൊട്ടോമിയയിലും സമാനം
ഇത്തരം മണ് ഫലകങ്ങള്‍ ഉപയോഗിച്ചതിന് ചരിത്ര രേഖകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മെസപ്പൊട്ടോമിയയിലും ഇത് ഉപയോഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള പണം കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമാണിതെന്നാണ് ചരിത്രകാരന്മാര് വിലയിരുത്തുന്നത്.

മറ്റ് വഴിയില്ല
ഹാരപ്പയിലും മെസപ്പൊട്ടോമിയയിലും പണത്തിന് വന്‍ തോതിലുള്ള ഉപയോഗം ഉണ്ടായിരുന്നു. അതിനാല്‍ ചെമ്പ് പോലുള്ള ലോഹങ്ങള്‍ക്ക് വന്‍ തോതിലുള്ള ഉപയോഗവും ഉണ്ടായിരുന്നു. ഇത് മറികടക്കാന്‍ കൂടിയാണ് ഇവര്‍ മണ് ഫലകങ്ങള്‍ കൊണ്ടുള്ള വിനിമയത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

നമ്മുടെ കാര്‍ഡ് സിസ്റ്റം
ഇന്ന് ഉപയോഗിക്കുന്ന കാര്‍ഡുകളില്‍ നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ടാകും. ഈ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ പേമെന്റിനുള്ള വാഗ്ദാനം ബാങ്കില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ പുരാതന കാലത്തെ മണ് ഡെബിറ്റ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന പണത്തിന്റെ മൂല്യം രേഖപ്പെടുത്തുകയും മുദ്രവയ്ക്കുകയും ചെയ്താണ് മൂല്യം കണക്കാക്കിയിരുന്നത്.

രേഖകള്‍
വട്ടത്തിലുള്ള പതക്ക രൂപത്തിലുള്ള കളിമണ്‍ ഫലകങ്ങള്‍ ജാപ്പനീസ് സംഘം ഗുജറാത്തിലെ കന്മേറില് നിന്ന് കണ്ടെത്തിയിരുന്നുവെന്ന് കെനോയര്‍ പറയുന്നു. ഇത് അക്കാലത്ത് ഉപോഗിച്ചിരുന്ന പാസ്പോര്‍ട്ട് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ഉപയോഗിച്ചിരുന്നതാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications