കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കൂട്ടരാജി..... 50 കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക്, എന്‍സിപി പ്രമുഖനും എത്തും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോരിനിടെ വമ്പന്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു. സംസ്ഥാനത്ത് പ്രതിപക്ഷ നിരയില്‍ നിന്ന് 51 നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. അതേസമയം എന്‍സിപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ മിലിന്ദ് ദേവ്‌റയും സഞ്ജയ് നിരുപവും തമ്മിലുള്ള പോര് തുടരുകയാണ്.

സോണിയാ ഗാന്ധി പുതിയ ഉപാധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മിലിന്ദ് ദേവ്‌റയെ മുംബൈ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ മാറ്റിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ദേവ്‌റ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ സോണിയയാണ് തുടരാന്‍ നിര്‍ദേശിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

എന്‍സിപി നേതാവ്

എന്‍സിപി നേതാവ്

എന്‍സിപിയുടെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ ഗണേഷ് നായിക്ക് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഇയാള്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചു. ഈയാഴ്ച്ച തന്നെ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നായിക്കിന്റെ പാര്‍ട്ടി പ്രവേശനം ബിജെപി വക്താവ് മാധവ് ഭണ്ഡാരി സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപിയിലാണ് ഭാവിയുള്ളതെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായി ഭണ്ഡാരി പറഞ്ഞു.

50 നേതാക്കള്‍

50 നേതാക്കള്‍

നവി മുംബൈ കോര്‍പ്പറേഷന്‍ 50 കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് പിന്നാലെ എത്തും. നായിക്കിനൊപ്പം തന്നെയാവും ഇവരുടെ പാര്‍ട്ടി പ്രവേശനം. അതേസമയം ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വൈകാതെ തന്നെ നവി മുംബൈയിലും കോണ്‍ഗ്രസ് ദുര്‍ബലമാകും. മുംബൈ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കെയാണ് ഈ സംഭവം നടക്കുന്നത്. അതേസമയം സോണിയ ഈ പ്രശ്‌നത്തില്‍ ഇടപെട്ടേക്കും.

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

സോണിയ സംസ്ഥാന ഉപാധ്യക്ഷനായി പ്രകാശ് മുഗ്ദിയയെ നിയമിച്ചിരിക്കുകയാണ്. വിഭാഗീയത കുറയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാന സെക്രട്ടറിമാരായി നാരായണ്‍ അംബേദ്ക്കര്‍, രാഹുല്‍ ദാവെ എന്നിവരെയും നിയമിച്ചിട്ടുണ്ട്. രത്‌നഗിരി, വാസയ് വിരാര്‍ സിറ്റി, പാല്‍ഗഡ് എന്നിവിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്. ഇതെല്ലാം കടുത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന, കോണ്‍ഗ്രസ് ശക്തമായ മേഖലകളാണ്.

സോണിയയുടെ നിര്‍ദേശം

സോണിയയുടെ നിര്‍ദേശം

പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നേരത്തെ തന്നെ സോണിയ മുംബൈ ഘടകത്തെ അറിയിച്ചതാണ്. മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നാലുടന്‍ സഞ്ജയ് നിരുപത്തിനെ കാണാനാണ് സോണിയയുടെ തീരുമാനം. ഇയാളെ ദില്ലിക്ക് വിളിപ്പിക്കും. മിലിന്ദ് ദേവ്‌റയെ കാണാനും തീരുമാനമുണ്ട്. ദേവ്‌റയ്ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ട്. ഇയാള്‍ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ഇടപെടല്‍.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും 125 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായി സഖ്യമില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പിച്ചിരിക്കുകയാണ്. എന്‍സിപിയുമായുള്ള സഖ്യം ഒഴിവാക്കണമെന്നാണ് അംബേദ്ക്കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിച്ച ശേഷം സഖ്യമാവാമെന്നാണ് പറഞ്ഞിരിക്കുന്നത്.

<strong>സിന്ധ്യയും കമല്‍നാഥും ദില്ലിയിലേക്ക്... ഒരു ദിവസമല്ല, സോണിയയുടെ നിര്‍ദേശം ഇങ്ങനെ</strong>സിന്ധ്യയും കമല്‍നാഥും ദില്ലിയിലേക്ക്... ഒരു ദിവസമല്ല, സോണിയയുടെ നിര്‍ദേശം ഇങ്ങനെ

English summary
51 opposition leaders will join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X