കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ല്‍ 51!!പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ബിജെപി വിയര്‍ക്കും, കണക്കുകള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ബിജെപി വിയര്‍ക്കും | News Of The Day | Oneindia Malayalam

ദില്ലി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജ്യത്തെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ഇവയെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ല.

<strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി</strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

അതേസമയം വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പകുതിയിലും വലിയ നേട്ടം കൊയ്യാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും.നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

 51 മണ്ഡലങ്ങള്‍

51 മണ്ഡലങ്ങള്‍

അഞ്ചാം ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 51 മണ്ഡലങ്ങളിലെ 40 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബിജെപി കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇവയില്‍ 7 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ വെറും 2 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

 എളുപ്പമല്ല

എളുപ്പമല്ല

അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ 14 സീറ്റില്‍ 12 സീറ്റുകളായിരുന്നു ബിജെപി 2014 ല്‍ നേടിയത്. കോണ്‍ഗ്രസ് റായ്ബറേലിയും അമേഠിയും നേടി.എസ്പിക്കോ ബിഎസ്പിക്കോ നിലംതൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല.
അതേസമയം ഇത്തവണ ബിജെപി വിയര്‍ക്കും എന്ന് കണക്കുകളും സൂചിപ്പിക്കുന്നു.

 യുപി കീറാമുട്ടി

യുപി കീറാമുട്ടി

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിക്ക് യുപിയില്‍ തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എസ്പിയും ബിഎസ്പിയും രാഷ്ട്രീയ ലോക്ദളും ഒന്നിച്ചുള്ള മഹാഗഡ്ബന്ധനും ബിജെപിക്ക് തിരിച്ചടിയാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ നേടിയ വോട്ടുവിഹിതം മാത്രം പരിശോധിച്ചാല്‍ തന്നെ എട്ട് സീറ്റുകളാകും ഇവിടെ ബിജെപി നഷ്ടം വരുത്തുക.

 രാജസ്ഥാനില്‍ അനുകൂലമല്ല

രാജസ്ഥാനില്‍ അനുകൂലമല്ല

അഞ്ചാം ഘട്ടത്തില്‍ 12 സീറ്റുകളിലാണ് രാജസ്ഥാനില്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാത്തെ 25 സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ
രാജസ്ഥാനിലും രാഷ്ടീയ സാഹചര്യം ബിജെപിക്ക് അനുകൂലമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയിരുന്നു.

 ഹിന്ദി ഹൃദയഭൂമിയില്‍

ഹിന്ദി ഹൃദയഭൂമിയില്‍

മധ്യപ്രദേശിലും ബിജെപിക്ക് സമാനമായ സാഹചര്യമാണ്. അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്ന ഏഴ് സീറ്റുകളും കഴിഞ്ഞ തവണ ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. സര്‍ക്കാരിന്‍റെ കര്‍ഷക സൗഹൃദ നയങ്ങളടക്കമുള്ള പദ്ധതികള്‍ വലിയ സ്വീകാര്യതയാണ് സര്‍ക്കാരിന് നേടികൊടുത്തിരിക്കുന്നത്.

 വിലപ്പെട്ടത്

വിലപ്പെട്ടത്

പശ്ചിമബംഗാളിലെ ഓരോ സീറ്റും ബിജെപിക്ക് വിലപ്പെട്ടതാണ്. വെറും രണ്ട് സീറ്റാണ് സംസ്ഥാനത്ത് ആകെ ബിജെപിക്കുള്ളത്. ഇവിടെ 23 സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. അഞ്ചാം ഘട്ടത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 ബംഗാളിലൂടെ

ബംഗാളിലൂടെ

ഹിന്ദി ഹൃദയഭൂമിയിലെ നഷ്ടങ്ങള്‍ ബംഗാളിലൂടെ നികത്താം എന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഏഴ് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചത്. ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ മത്സരം നടക്കുന്നത്. 2014 ല്‍ നാല് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സഖ്യകക്ഷിയായ ആര്‍എല്‍എസ്പി ഒരു സീറ്റും നേടി.

 ബിഹാറില്‍ ഇങ്ങനെ

ബിഹാറില്‍ ഇങ്ങനെ

ഇത്തവണ ആര്‍എല്‍എസ്പി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ്. ആര്‍ജെഡി, വികശീല്‍ ഇന്‍സാഫ് പാര്‍ട്ടി എന്നീ കക്ഷികളും സഖ്യത്തിന്‍റെ ഭാഗമാണ്. മറുവശത്ത് ജനതാദളും ബിജെപിയും ലോക് ജനശക്തി പാര്‍ട്ടിയുമാണ് സഖ്യത്തില്‍. ഝാര്‍ഖണ്ഡില്‍ നാല് സീറ്റിലാണ് മത്സരം നടക്കുന്നത്.

 ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ബിജെപിയുടെ കൈയ്യിലാണ് നാല് സീറ്റുകളും. അതേസമയം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജമ്മുവിലെ രണ്ട് മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നുണ്ട്. അഞ്ചാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 543 ലോക്സഭാ സീറ്റില്‍ 424 സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

<strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ</strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ

English summary
51 seats in fifth phase may be tough for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X