കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റകുറ്റപ്പണി: ശനിയാഴ്ച മുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസം; 50 ട്രെയിനുകള്‍ റദ്ദാക്കി

Google Oneindia Malayalam News

മുംബൈ: ദിവ - താനെ സ്‌റ്റേഷനുകള്‍ക്കിടെയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ അടച്ചിടുന്ന സാഹചര്യം കണക്കിലെടുത്ത് 72 മണിക്കൂര്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെടുമെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള 52 ദീര്‍ഘദൂര സര്‍വീസുകളാണ് ഇതേ തുടര്‍ന്ന് റദ്ദാക്കിയിരിക്കുന്നത്.

 സ്റ്റാർ ക്യാമ്പെയിനറായി സിദ്ദു ഇല്ല; പട്ടികയിൽ ഇടം പിടിച്ച് ചന്നി...മുഖ്യമന്ത്രി സ്ഥാനാർത്ഥി? സ്റ്റാർ ക്യാമ്പെയിനറായി സിദ്ദു ഇല്ല; പട്ടികയിൽ ഇടം പിടിച്ച് ചന്നി...മുഖ്യമന്ത്രി സ്ഥാനാർത്ഥി?

എല്‍ ടി ടി - കൊച്ചുവേളി എക്‌സ്പ്ര്‌സ്, എല്‍ ടി ടി എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടും. നേത്രാവതി എക്‌സ്പ്ര്‌സ് പനവേല്‍ വരെ മാത്രമേ ഓടുകയുള്ളൂ. ഇവിടെ നിന്ന് തന്നെയാകും പുറപ്പെടുക . സി എസ് ടി , ദാദര്‍, എല്‍ ടി ടി എന്നിവടങ്ങളില്‍ നിന്നും പൂനെ, കര്‍മാലി , മഡ്ഗാവ്, ഹുബ്ലി നാഗ്പൂര്‍, നാന്ദഡ് എന്നിവടങ്ങളിലേക്ക് ഒടുന്ന ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. കൂടാതെ ദിവ - രത്‌നഗിരി, ദിവ - സാവന്ത്വാഡി പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കണീലീടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെ തന്നെ നിന്നാണ് പുറപ്പെടുന്നതും. അതേസമയം, ഹൈദരാബാദ്- സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും.

india

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍ ടി ടി സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്ഇവിടെ നിന്നും കയറാനുള്ള യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി യാത്ര തുടരേണ്ടതാണെന്നും റെയില്‍വെ വ്യക്തമാക്കി. കൊങ്കണ്‍ പാതയിലൂടെ യാത്ര ചെയ്യേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണെന്നും റെയില്‍വെ അറിയിക്കുന്നു. ഈ ദിവസങ്ങളില്‍ റദ്ദാക്കിയ ചില ട്രെയിനുകളുടെ വിവരങ്ങള്‍ ചുവടെ

എല്‍ ടി ടി. - കൊച്ചുവേളി ( 22113 ) ഫെബ്രുവരി അഞ്ച്.

കൊച്ചുവേളി - എല്‍ ടി ടി (22114) ഫെബ്രുവരി ഏഴ്

എറണാകുളം - എല്‍ ടി ടി. തുരന്തോ ( 12224 ) ഫെബ്രുവരി ആറ്

എല്‍ ടി ടി - എറണാകുളം തുരന്തോ ( 12223 ) ഫെബ്രുവരി അഞ്ച്, എട്ട്

സി എസ് ടി.- മംഗളൂരു ( 12133 ) ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

മംഗളൂരു - സി എസ് ടി ( 12134 ) ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

പനവേലില്‍ യാത്ര അവസാനിപ്പിക്കുന്നവ

കൊച്ചുവേളി - എല്‍. ടി. ടി. ഗരീബ്രഥ് ( 12202 ) ഫെബ്രുവരി ആറ്

തിരുവനന്തപുരം - എല്‍ ടി ടി. നേത്രാവതി ( 16346 ) ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്

മംഗളൂരു - എല്‍ ടി ടി. ( 12620 ) ഫെബ്രുവരി നാല്, അഞ്ച്, ആറ്

പനവേലില്‍നിന്ന് പുറപ്പെടുന്നവ

എല്‍ ടി ടി. - കൊച്ചുവേളി ഗരീബ്രഥ് ( 12201 ) ഫെബ്രുവരി ഏഴ്

എല്‍ ടി ടി.- തിരുവനന്തപുരം നേത്രാവതി ( 16345 ) ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്

എല്‍ ടി ടി.- മംഗളൂരു ( 12619 ) ഫെബ്രുവരി നാല്, അഞ്ച്, ആറ്

Recommended Video

cmsvideo
Union Budget 2022: 400 Vande Bharat Trains to be Made in Next 3 Years | Oneindia Malayalam

English summary
52 long-distance train services from Saturday to Monday were canceled due to repair Works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X