കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ഇളവ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ പത്തിന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി പുത്തന്‍ പദ്ധതിയുമായി മുന്നോട്ടെത്തിയിരിയ്ക്കുകയാണ് ദില്ലിയിലെ പെട്രോള്‍ പന്പുകള്‍. വോട്ടവകാശം വിനിയോഗിയ്ക്കുന്ന ഉപഭോക്താവിന് പെട്രോള്‍ വിലയില്‍ ഇളവ് നല്‍കാനാണ് പന്പുകള്‍ തീരുമാനിച്ചത്.52 ഓളം പന്പുകളിലാണ് ഇളവ് ലഭിയ്ക്കുന്നത്.

വോട്ട് ചെയ്യുന്ന ഉപഭോക്താവിന് ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ അന്‍പത് പൈസയുടെ ഇളവാണ് നല്‍കുന്നത്. ഏപ്രില്‍ പത്ത് വൈകിട്ട് അഞ്ച് മണിവരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ദില്ലി, നൊയ്ഡ. ഗുഡ്ഗാവ്, രോഹ്ത്തക് എന്നിവിടങ്ങളിടെ പന്പുകളിലാണ് ഇളവ് ലഭിയ്ക്കുക.

Petrol Pump

ഗുണമേന്മ, വിലക്കയറ്റം എന്നിവയില്‍ പെട്രോള്‍ പന്പുകള്‍ നേരിടുന്ന മോശപ്പെട്ട പ്രതിച്ഛായയ്ക്ക് മാറ്റം വരുത്താന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടയുള്ളവര്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ആ ശ്രമ്തില്‍ പങ്കാളികളാവുകയാണ് ദില്ലിയിലെ പെട്രോള്‍ പന്പുകളും

English summary
52 petrol pumps to offer poll discount in Delhi on April 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X