കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 857 മരണം; 2509 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ്-19 കേസുകളില്‍ വന്‍ വര്‍ധനവ്. കൊവിഡ് കേസുകള്‍ 19 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 52509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗികള്‍ 19 ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ആകെ രോഗികള്‍ 1908255 ആയി.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 39785 ആയി. നിലവില്‍ രാജ്യത്ത് 586244 ആയി. അതേസമയം 1282215 പേരാണ് രോഗമുക്തി നേടിയത്.

corona

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

രാജ്യത്ത് ഏറ്റവും കുടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ചൊവ്വാഴ്ച്ച മാത്രം ഇവിടെ 7760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. മുംബൈയില്‍ ചൊവ്വാഴ്ച്ച 709 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഇവിടെ 5063 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6501 പേര്‍ രോഗമുക്തരാവുകയും ചെയ്തു. സംസ്ഥാനത്ത് 268385 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രജ്ഞന്‍ ഗൊഗോയ്ക്ക്് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോഗ്യപരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര പെട്രോളിയം പ്രകൃതി- സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുനരും ഹരിയാനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ 2 മന്ത്രിമാര്‍ക്ക് കുരുക്ക്; കോണ്‍സുലേറ്റിലെത്തിയത് മൂന്നിലേറെ തവണസ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ 2 മന്ത്രിമാര്‍ക്ക് കുരുക്ക്; കോണ്‍സുലേറ്റിലെത്തിയത് മൂന്നിലേറെ തവണ

അസംബദ്ധമായ രാഷ്ട്രീയ അഭ്യാസം; പാകിസ്താന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയംഅസംബദ്ധമായ രാഷ്ട്രീയ അഭ്യാസം; പാകിസ്താന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി യുഎഇ; തുടര്‍ച്ചയായ നാലാം ദിവസവും മരണമില്ലകൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി യുഎഇ; തുടര്‍ച്ചയായ നാലാം ദിവസവും മരണമില്ല

English summary
52509 covid-19 cases confirmed in india within 24 hours; total cases crossed 19 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X