കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്; ഭൂരിഭാഗം തമിഴരും അഭിപ്രായപ്പെട്ടത് ഇങ്ങനെ, സര്‍വെ ഫലം

രജനി ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് 44 ശതമാനം പേര്‍ പ്രതികരിച്ചത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍ താരം രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് തമിഴ്‌നാട്ടിലെ പകുതിയിലധികം പേരും ആവശ്യപ്പെടുന്നതായി സര്‍വെ ഫലം. ശനിയാഴ്ച നടത്തിയ സര്‍വെയിലാണ് 53 ശതമാനം ആളുകളും ഇങ്ങനെ അഭിപ്രായപ്പെട്ടത്. തമിഴ്, ഇംഗ്ലീഷ് ചാനലുകള്‍ സംയുക്തമായാണ് സര്‍വെ നടത്തിയത്.

4463 പേരോട് വിഷയത്തില്‍ പ്രതികരണം തേടി. ഇതില്‍ 53 ശതമാനം ആളുകളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അഭിപ്രായപ്പെട്ടു. നല്ല മുഖ്യമന്ത്രിയാകാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് 54 ശതമാനം പേര്‍ പ്രതികരിച്ചത്. എന്നാല്‍ ആരാധകരുടെ അഭിപ്രായം മാനിച്ച് അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍വെയില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ന്യൂസ് എക്‌സ്, കാവേരി ടിവി

ന്യൂസ് എക്‌സ്, കാവേരി ടിവി

ന്യൂസ് എക്‌സ്, കാവേരി ടിവി എന്നിവര്‍ സംയുക്തമായി സര്‍വെ നടത്തിയത് ശനിയാഴ്ചയാണ്. ഞായറാഴ്ചയാണ് രജനി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രഖ്യാപിച്ചത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചാനലുകളുടെ ചോദ്യം.

 കഴിഞ്ഞ അഞ്ചുദിവസം

കഴിഞ്ഞ അഞ്ചുദിവസം

കഴിഞ്ഞ അഞ്ചുദിവസമായി രജനി തന്റെ ആരാധകരുമായി കൂടിക്കാഴ്ചയിലായിരുന്നു. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യം 1996 മുതലാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്. 2017 ഡിസംബര്‍ 31നാണ് ഇക്കാര്യത്തില്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സിനിമാ മേഖലയില്‍ നിന്നെത്തിയ പലരും തമിഴ് രാഷ്ട്രീയത്തില്‍ ശോഭിച്ചിട്ടുണ്ട്.

രജനിക്ക് സാധിക്കില്ല

രജനിക്ക് സാധിക്കില്ല

തമിഴ്‌നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 66.5 ശതമാനം ആളുകളും പ്രതികരിച്ചത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാതെ, നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു.

ബിജെപിയുമായി ചേരും

ബിജെപിയുമായി ചേരും

രജനി ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് 44 ശതമാനം പേര്‍ പ്രതികരിച്ചത്. 18 പേര്‍ ഡിഎംകെയോടൊപ്പം ചേരുമെന്നും ഏഴ് ശതമാനം ആളുകള്‍ അണ്ണാ ഡിഎംകെയ്‌ക്കൊപ്പം ചേരുമെന്നും അഭിപ്രായപ്പെട്ടു. രജനിയുടെ പോരായ്മയായി സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമില്ലെന്നതാണ്. 3535 പുരുഷന്‍മാരും 920 സ്ത്രീകളുമാണ് സര്‍വേയില്‍ പ്രതികരിച്ചത്.

നേതാക്കളുടെ പ്രതികരണം

നേതാക്കളുടെ പ്രതികരണം

നേരത്തെ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരേ പലരും രംഗത്തുവന്നിരുന്നു. അദ്ദേഹം കര്‍ണാടകക്കാരനാണെന്നതാണ് തടസമായി അവര്‍ ഉന്നയിക്കുന്നത്. ടിടിവി ദിനകരനും ഒരു സംവിധായകനുമാണ് ഏറ്റവും ഒടുവില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരേ അഭിപ്രായം പങ്കുവച്ചത്. രജനിക്ക് അക്ഷരാഭ്യാസമില്ലെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. എന്നാല്‍ കമല്‍ഹാസന്‍ പിന്തുണ പ്രഖ്യാപിച്ചു.

English summary
A day before Tamil film superstar Rajinikanth announces his views on taking a plunge into politics, a survey conducted jointly by a Tamil and English television channels said that 53 per cent of the people in Tamil Nadu do not want the matinee idol in politic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X