53 ശതമാനം സ്ഥാപനങ്ങളും വ്യാജം; രാജ്യത്തെ ഞെട്ടിച്ച് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കുംഭകോണം
ന്യൂദല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 53 ശതമാനം സ്ഥാപനങ്ങളും വ്യാജമാണെന്ന് കണ്ടെത്തല്‍. ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇത്തരം 830 ഓളം സ്ഥാപനങ്ങളില്‍ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സിബിഐയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കുംഭകോണമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 144.83 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ജൂലൈ 10 ന് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ 34 സംസ്ഥാനങ്ങളിലായി 100 ജില്ലകളിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

ഇവിടങ്ങളിലെ 1572 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 830 സ്ഥാപനങ്ങള്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. 34 സംസ്ഥാനങ്ങളിലെ 21 എണ്ണത്തില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ഈ 830 സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സ്കോളര്‍ഷിപ്പ് പ്രോഗ്രാം ഒന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന ഏകദേശം 1,80,000 സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. 2007-2008 അധ്യയന വര്‍ഷത്തിലാണ് ഈ സംരംഭം ആരംഭിച്ചത്.
പ്രോഗ്രാമിന്റെ വ്യാജ ഗുണഭോക്താക്കളായി ഈ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എല്ലാ വര്‍ഷവും ക്ലെയിം ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനുമതി പത്രങ്ങള്‍ നല്കിയ ഈ സ്ഥാപനങ്ങളുടെ നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഈ തട്ടിപ്പ് വര്‍ഷങ്ങളായി തുടരാന്‍ അനുവദിച്ച സംഭവം എന്നിവയെ കുറിച്ച് സിബിഐ അന്വേഷിക്കും.
വ്യാജ ആധാര്‍ കാര്‍ഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്കുകള്‍ എങ്ങനെ അനുമതി നല്കി എന്നതിനെക്കുറിച്ചും അന്വേഷിക്കും. നിലവിലില്ലാത്തതോ പ്രവര്‍ത്തനരഹിതമോ ആണെങ്കിലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയരായ പല സ്ഥാപനങ്ങള്‍ക്കും ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷനിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
ഛത്തീസ്ഗഢില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 62 സ്ഥാപനങ്ങളും വ്യാജമോ പ്രവര്‍ത്തനരഹിതമോ ആണെന്ന് കണ്ടെത്തി. രാജസ്ഥാനില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 128 സ്ഥാപനങ്ങളില്‍ 99 എണ്ണവും വ്യാജമോ പ്രവര്‍ത്തനരഹിതമോ ആണ്. അസമിലെ 68 ശതമാനം സ്ഥാപനങ്ങളും കര്‍ണാടകയിലെ 64 ശതമാനം സ്ഥാപനങ്ങളും ഉത്തര്‍പ്രദേശിലെ 44 ശതമാനം സ്ഥാപനങ്ങളും പശ്ചിമ ബംഗാളിലെ 39 ശതമാനം സ്ഥാപനങ്ങളും വ്യാജമെന്ന് കണ്ടെത്തി.
കേരളത്തിലെ മലപ്പുറത്ത്, ഒരു ബാങ്കിന്റെ ശാഖ 66,000 സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത എണ്ണം ഇത്രയുമില്ല എന്നതാണ് ഇതിലെ കൗതുകം. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ 5000 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും 7000 സ്കോളര്‍ഷിപ്പുകള്‍ ക്ലെയിം ചെയ്തിട്ടുണ്ട്.
ഒരു മാതാപിതാക്കളുടെ മൊബൈല്‍ നമ്പറില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 22 കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു സ്ഥാപനത്തില്‍ ഹോസ്റ്റല്‍ ഇല്ലാതിരുന്നിട്ടും, ഓരോ വിദ്യാര്‍ത്ഥിയും ഹോസ്റ്റല്‍ സ്കോളര്‍ഷിപ്പ് അവകാശപ്പെട്ടുഅസമില് ഒരു ബാങ്ക് ശാഖയില്‍ 66000 ഗുണഭോക്താക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. പഞ്ചാബില്‍ സ്കൂളില്‍ ചേരാതിരുന്നിട്ടും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications