സേഫ്റ്റി ലോക്ക് തകരാറിലായി; പാരച്യൂട്ട് റൈഡര്‍ 50 അടി ഉയരത്തില്‍ നിന്ന് വീണ് മരിച്ചു.. വീഡിയോ
കോയമ്പത്തൂര്‍: പാരച്യൂട്ട് റൈഡിംഗിനിടെ 50 അടി ഉയരത്തില്‍ നിന്ന് വീണ് റൈഡര്‍ മരിച്ചു. നഗരത്തിലെ കോഡിസിയ മൈതാനത്താണ് സംഭവം നടന്നത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരച്യൂട്ട് പറക്കലിനിടെയാണ് അപകടം.
കോയമ്പത്തൂര്‍ സ്വദേശിയായ മല്ലേശര റാവു (53) ആണ് മരിച്ചത്. ഏകദേശം 50 അടി ഉയരത്തില്‍ നിന്നാണ് മല്ലേശര റാവു അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിന്റെ സേഫ്റ്റി ലോക്ക് തകരാറായി നിലത്തേക്ക് പതിക്കുകയായിരുന്നു. പറക്കുന്നതിനിടെ ലോക്ക് തകരാറിലായത് മല്ലേശരറാവു അറിഞ്ഞില്ല. പെട്ടന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്ഷാസാക്ഷികള്‍ പറയുന്നു.

50 അടി ഉയരത്തില്‍ നിന്ന് വീണതിനാല്‍ ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. മല്ലേശര റാവുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലേക്കുള്ള യാത്രയില്‍ തന്നെ അദ്ദേഹം മരണപ്പെട്ടതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications