കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയുടെ അനുനയ നീക്കം പാളി, 54 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, തകര്‍ന്നടിഞ്ഞ് ബിജെപി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുതിരക്കച്ചവടമാണെന്ന് ആരോപിച്ച ബിജെപിക്ക് നാള്‍ക്കുനാള്‍ വന്‍ പ്രതിസന്ധികള്‍ വരുന്നു. പാര്‍ട്ടിയുടെ സജീവമായ എല്ലാ പരിപാടികളില്‍ നിന്നും നേതാക്കളെല്ലാം വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. ഇത് ബിജെപി നേതൃത്വവും സൂചിപ്പിക്കുന്നു. ഇതോടെ ഏത് നിമിഷവും മുങ്ങുന്ന കപ്പലാണ് ബിജെപിയെന്നാണ് ഭോപ്പാലിലെ നേതാക്കള്‍ സൂചിപ്പിക്കുന്നത്.

ശിവരാജ് സിംഗ് ചൗഹാനും അമിത് ഷായും കോണ്‍ഗ്രസിനെതിരെ നടത്തിയ കൗണ്ടര്‍ അറ്റാക്ക് പൊളിഞ്ഞ് പാളീസായിരിക്കുകയാണ്. ഇതോടെ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചൗഹാനെ നീക്കണമെന്ന ആവശ്യം വരെ ചില നേതാക്കള്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ട്. ചൗഹാന്‍ കാരണം പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിച്ചെന്നാണ് ഭൂരിഭാഗം നേതാക്കളും ഉന്നയിക്കുന്നുണ്ട്. ഒരിക്കല്‍ കൂടി കമല്‍നാഥ് ബിജെപിക്കെതിരെ രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്.

ബിജെപിയുടെ കെട്ടുറപ്പ് പൊളിയുന്നു

ബിജെപിയുടെ കെട്ടുറപ്പ് പൊളിയുന്നു

മികച്ച സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഒരിക്കലും പൊളിയാത്ത കോട്ടയാണ് ബിജെപി മധ്യപ്രദേശില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇത്രയും കാലം ഭരണം ഉള്ളത് കൊണ്ട് ശിവരാജ് സിംഗ് ചൗഹാനെതിരെയോ അമിത് ഷായ്‌ക്കെതിരെയോ നേതാക്കളാരും മിണ്ടിയിരുന്നില്ല. പക്ഷേ കോണ്‍ഗ്രസ് ഭരണം നേടിയതോടെ എല്ലാം ഒന്നിന് പിറകെ ഒന്നായി പുറത്ത് വരികയാണ്. ശിവരാജ് സിംഗ് ചൗഹാനെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏകാധിപതിയെ പോലെ ഇടപെടുന്നുവെന്നാണ് ഭൂരിഭാഗം നേതാക്കളും ഉന്നയിക്കുന്നത്.

വിമതര്‍ മടങ്ങി വരില്ല

വിമതര്‍ മടങ്ങി വരില്ല

ബിജെപി നേതൃത്വുമായി ഇടഞ്ഞ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ചൗഹാനും ഒപ്പം നരോത്തം മിശ്രയെ പോലുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരിക്കുകയാണ്. ഇതോടെ ആകെ പ്രതിസന്ധിയാണ്. വിമതര്‍ക്കെതിരെ ബിജെപി നടപടിയെടുക്കാതിരുന്നത് ഇവര്‍ തിരിച്ചുവരുമെന്ന സൂചനയിലായിരുന്നു. അയോഗ്യരാക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അംഗത്വ പരിപാടിയെ തള്ളി ഇവര്‍ കോണ്‍ഗ്രസുമായി അടുപ്പം തുടരുകയാണ്.

54 പേര്‍ കൂറുമാറും

54 പേര്‍ കൂറുമാറും

അംഗത്വ യോഗത്തിന് 54 പേരിലധികം എംഎല്‍എമാര്‍ എത്തിയിട്ടില്ല. സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് ആകെ 108 എംഎല്‍എമാരാണുള്ളത്. ഇതോടെ ഇവര്‍ കൂറുമാറിയാലും അയോഗ്യരാക്കാന്‍ ബിജെപിക്ക് സാധിക്കില്ല. അതേസമയം ഈ 54 എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ചയിലാണ്. ഏത് നിമിഷവും ഇവര്‍ മറുകണ്ടം ചാടും. ദേശീയ നേതൃത്വത്തിലെ ഒരു നേതാവ് പോലും അംഗത്വ യോഗത്തിന് എത്തിയില്ല. അമിത് ഷായുടെ നിര്‍ദേശമുണ്ടായിട്ടും വിട്ടുനിന്നത് ബിജെപി ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.

സിന്ധ്യയുടെ ഇടപെടല്‍

സിന്ധ്യയുടെ ഇടപെടല്‍

ഗുണയില്‍ ജോതിരാദിത്യ സിന്ധ്യയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ഇതില്‍ തിരിച്ചടി നല്‍കാനുള്ള ശ്രമത്തിലാണ് സിന്ധ്യ. ബിജെപിയുടെ നഗര മേഖലകളിലുള്ള എംഎല്‍എമാരെ സിന്ധ്യ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. ശിവപുരി അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിയെ തീര്‍ക്കാനാണ് സിന്ധ്യയുടെ തീരുമാനം. ഇതിലൂടെ കമല്‍നാഥിനേക്കാള്‍ വലിയൊരു സൈന്യത്തെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കാനും സിന്ധ്യ ലക്ഷ്യമിടുന്നത്. പക്ഷേ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പുറത്തേക്ക് ബാധിക്കാതിരിക്കാനും സിന്ധ്യ ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പ്രതികരണം

കോണ്‍ഗ്രസിന്റെ പ്രതികരണം

മധ്യപ്രദേശില്‍ ബിജെപി തീര്‍ന്നെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. നാരായണ്‍ ത്രിപാഠി, ശരത് കോള്‍ എന്നിവരെ കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമങ്ങളും പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് പറയുന്നു. നേരത്തെ അംഗത്വ യോഗത്തിന് ഇവര്‍ എത്തുമെന്ന് ബിജെപി പ്രചാരണം നടത്തുന്നു. എന്നാല്‍ ഇവര്‍ വിട്ടുനിന്നതോടെ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെത്തുമെന്ന് സൂചനയുണ്ട്.

കമല്‍നാഥിന് രാഷ്ട്രീയ വിജയം

കമല്‍നാഥിന് രാഷ്ട്രീയ വിജയം

ബിജെപിയുടെ ഓരോ തകര്‍ച്ചയിലും മുഖ്യമന്ത്രി കമല്‍നാഥാണ് രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത്. ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. എന്നാല്‍ അധികാരം ലഭിച്ചത് മുതല്‍ ഘട്ടം ഘട്ടമായി അവരെ ദുര്‍ബലമാക്കിയ കമല്‍നാഥ് ബിജെപിയെ ദയനീയാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. മികച്ച സംഘടനാ സംവിധാനമില്ലാതെ അമിത് ഷാ വരുന്നത് കൊണ്ട് മാത്രം ബിജെപി കരകയറില്ല. പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരുമോ എന്നാണ് ഇനി അറിയാനുള്ളത്.

English summary
54 bjp leaders skip crucial party meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X