കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സൗകര്യമില്ല; കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് എല്ലായിടത്തും സ്വീകരിച്ചുവരുന്നത്. പല രാജ്യങ്ങളിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികാടിസ്ഥാനത്തില്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുക, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക, പൊതുപരിപാടികള്‍ മാറ്റിവെക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളും മുന്‍ കരുതല്‍ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തൊഴിലെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ കാര്യം കര്‍ശനമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഐ.ടി സര്‍വ്വീസ് മാനേജ്‌മെന്റ് കമ്പനിയായ ടാര്‍ട്‌നറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെ 54 ശതമാനം കമ്പനികളിലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐ.ടി കമ്പനികള്‍

ഐ.ടി കമ്പനികള്‍

ഐടി കമ്പനികളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, തുടങ്ങിയ വലിയ കമ്പനികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങും മറ്റ് ടെക്‌നോളജിയും ഉപയോഗിച്ച് വീട്ടിലിരുന്നു ജോലി ചെയ്യാമെന്നും എന്നാല്‍ ഐ.ടി ഇതര സ്ഥാപനങ്ങളും മറ്റ് ചെറുകിട സ്ഥാപനങ്ങള്‍ക്കും അതിനുള്ള സാധ്യതകളും സൗകര്യങ്ങളും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരം കമ്പനികള്‍ക്ക് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍, വേഗത കുറഞ്ഞ യുപിഎസ് ബാക്ക് അപ്പ് എന്നിവയാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗൂഗിള്‍, ഹാംഗ്ഔട്ട്, സൂം, സിസികോ വെബ്എക്‌സ്, ഗോടു മീറ്റിംഗ്, മൈക്രോസോഫ്റ്റ് ടീംസ്, ഗ്രൂപ്പ് ചാറ്റ്, എന്നിങ്ങനെയുള്ള സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐടി ഇതര കമ്പനികള്‍

ഐടി ഇതര കമ്പനികള്‍

ഐ.ടി ഇതര കമ്പനികളിലേയും ചെറുകിട സ്ഥാപനങ്ങളിലേയും തൊഴിലാളികളെയാണ് ഇത് വളരെ വലിയ രീതിയില്‍ ബാധിക്കുന്നതെന്നും ഇത്തരം മെസെജിംഗ് ടുളുകള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് വലിയ ധാരണയില്ലെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെലവ്

ചെലവ്

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ മറ്റൊരു തടസം സോഫ്റ്റ് വെയറിന്റെ ചെലവാണ്. ചില സോഫ്റ്റ് വെയര്‍ വലിയ വിലയുള്ളതായിരിക്കും. മറ്റ് പലതും ലാപ്‌ടോപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയാതെ ഓഫീസില്‍ മാത്രം ഉഫയോഗിക്കാന്‍ കഴിയുന്നതായിരിക്കും. വീട്ടിലുള്ള ഇന്റര്‍നെറ്റ് കണക്ഷനേക്കാള്‍ വേഗത കൂടിയതായിരിക്കും ഓഫീസുകളിലെ ഇന്റര്‍നെറ്റ്. എത്രപേരുടെ വീട്ടില്‍ വൈഫൈ കണക്ഷനുകള്‍ ഉണ്ടെ എന്നതും വര്‍ക്കം ഫ്രം ഹോമിന്റെ പരിമിധിയാണ്.

പരിശീലനം

പരിശീലനം

ക്ലൗഡ് കണക്ട്, കമ്മ്യൂണിക്കേഷന്‍സ്, ടെലിമെഡിസിന്‍ എന്നിവയുടെ എന്നിവയുടെ എകിസിക്യൂട്ടൂവ് ഹെഡ് ഗോകുല്‍ തന്റണ്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ടെലിവര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടേണ്ടതുണ്ടെന്നും ഇതൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തൊഴിലാളികളേയും പുതിയ ടെക്‌നോളജി പരിചയപ്പെടുത്തണമെന്നും അത് പരിശീലിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കൊറോണ

കൊറോണ

ലോകത്താകമാനം നിയന്ത്രണ വിധേയമാകാതെ കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഇറ്റലിയില്‍ ഞായറാഴ്ച്ച മാത്രം 368 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 1809 ആയി.വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്് ചെയ്തത് ഇറ്റലിയിലാണ്. 24,747 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.
നിലവില്‍ ലോകത്താകമാനം കൊറോണ ബാധിച്ച് 6500 ലേറെ പേര്‍ മരണപ്പെട്ടു. 1,69,316 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
54% of Indian firms can't support work from home, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X