വൈദ്യുതി ബില്ല് 55 കോടി, ഞെട്ടല്‍ മാറാതെ റാഞ്ചിയിലെ ഒരു കുടുംബം
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചി ഒരു വീട്ടില്‍ കിട്ടിയ വൈദ്യുതി ബില്ല് കണ്ട് എല്ലാവരും ഞെട്ടി. കൃഷ്ണപ്രസാദിന് കിട്ടിയ വൈദ്യുതി ബില്ല് കണ്ടാണ് എല്ലാവരും ഞെട്ടിയത്. ഒരു മാസം വൈദ്യുതി ഉപയോഗിച്ചതിന് വന്ന ബില്ല് 55 കോടി രൂപ . 55 കോടി എന്നു കേട്ടല്‍ എങ്ങനെ ഞെട്ടാതിരിക്കും അല്ലെ
ബില്ല് കണ്ട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കൃഷ്ണകുമാറിന്റെ അമ്മയ്ക്ക് ഡോക്ടറെ കാണേണ്ടിവന്നു. സംഭവം വാര്‍ത്തയായതോടെ രണ്ട് ജീവനക്കാരെ ഝാര്‍ഖണ്ഡ് വൈദ്യുതി വകുപ്പ് സസ്‌പെന്റ് ചെയ്തു.

രണ്ട് ബെഡ്‌റൂം അടങ്ങുന്ന കൊച്ചുവീട്ടിലെ ഒരു മാസത്തെ വൈദ്യുതി ഉപഭോഗത്തിനാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് 55 കോടി രൂപയുടെ ബില്ലിട്ടത്.
മാത്രവുമല്ല ഗ്രാമത്തില്‍ ദിവസവും എട്ട് മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുകയും ചെയ്യെുമെന്ന് ട്ട കൃഷ്ണകുമാര്‍ പറഞ്ഞു
അതേസമയം ഓഫീസ് ക്ലര്‍ക്കുമാര്‍ക്ക് പറ്റിയ അബദ്ധമാണ് ഭീമന്‍ ബില്ലിന് കാരണമെന്ന് ഝാര്‍ഖണ്ഡ് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ വൈദ്യുതി ബില്‍ വിതരണം ചെയ്യുന്ന ചുമതല പൂര്‍ണമായും സ്വകാര്യ സ്ഥാപനത്തെ ഏല്‍പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications