Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച; പട്ടാപ്പകൽ 55 കിലോ സ്വർണം കൊള്ളയടിച്ചു

ഹാജിപൂർ: ബീഹാറിലെ ഹാജിപൂരിൽ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന് കൊളളയടിക്കുകയായിരുന്നു. 55 കിലോഗ്രാം സ്വർണം കൊള്ളയടിക്കപ്പെട്ടുവെന്നാണ് സൂചന. ഏകദേശം 25 കോടി രൂപയോളം വില വരുത്ത സ്വർണമാണ് നഷ്ടമായിരിക്കുന്നത്. ആറ് പേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുളള പട്ടണമാണ് ഹാജിപൂർ. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആറംഘ സംഘം സ്ഥാപനത്തിൽ അതിക്രമിച്ച് കടന്നത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയാണ് കൊള്ള നടത്തിയത്.

muthoot

കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണവും കൈക്കലാക്കി സംഘം കടന്ന് കളയുകയായിരുന്നുവെന്ന് വൈശാലി ജില്ലാ പോലീസ് സൂപ്രണ്ട് എംകെ ചൗധരി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ ഇവരെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+