തയ്യല്‍ക്കടയില്‍ അളവെടുക്കാനെത്തിയ പെണ്‍കുട്ടിയോട് 55 കാരന്റെ ക്രൂരത; ഒടുവില്‍ അറസ്റ്റ്!!
മുംബൈ: വസ്ത്രത്തിന്റെ അളവെടുക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. ഖരഖ്പൂര്‍ പോലീസ് ബുധനാഴ്ചയാണ് 55 കാരനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് അറസ്റ്റിലായ കുറ്റവാളി. ബുധനാഴ്ച രാവിലെയോടെ പ്രതി പോലീസിന്റെ വലയിലാവുകയായിരുന്നു.
സുഹൃത്തിനൊപ്പം തയ്യല്‍ക്കടയില്‍ അളവെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ സുഹൃത്തിനെ കടയ്ക്ക് പുറത്തുനിര്‍ത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ഇക്കാര്യം രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള പോക്‌സോ നിയമത്തിന് കീഴില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ കുറ്റവാളി പോലീസ് പിടിയാവുകയും ചെയ്തു. പ്രതിയെ സെഷന്‍സ് കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications