കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ മുങ്ങി നശിച്ചത് 5,500 ബസ്സുകള്‍, നഷ്ടം മുന്നൂറ് കോടി

Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാവുന്നതിലും ഏറെയാണ്. ഓരോ മേഖലയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നേ ഉള്ളൂ.

ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളത് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ്. 5,500 ബസ്സുകള്‍ വെള്ളം കയറി കേടായി എന്നാണ് റിപ്പോര്‍ട്ട്. മുന്നൂറ് കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Chennai Floods

ഇപ്പോള്‍ മഴ മാറി വെള്ളം ഒഴിഞ്ഞുതുടങ്ങി. പക്ഷേ ബസ്സുകള്‍ പാതിയിലധികവും കട്ടപ്പുറത്തായതോടെ സര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കാനാകാതെ കഷ്ടപ്പെടുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.

തമിഴ്‌നാട് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ചെന്നൈയിലെ സര്‍വ്വീസുകള്‍ നടത്തുന്നത്. അമ്പത് ശതമാനത്തോളം ബസ്സുകളും ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമല്ല. അറ്റകുറ്റപ്പണികള്‍ക്ക് സമയമെടുക്കുകയും ചെയ്യും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

വില്ലുപുരം, കടലൂര്‍, കാഞ്ചീപുരം ഡിപ്പോകളിലെ ബസ്സുകളാണ് നാശമായവയില്‍ ഏറെയും. ഡിപ്പോകളിലെ വര്‍ക്ക് ഷോപ്പുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബസ്സുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കൊപ്പം വര്‍ക്ക് ഷോപ്പ് ഉപകരണങ്ങള്‍ കൂടി വാങ്ങേണ്ട സ്ഥിതിയാണ്.

English summary
Around 5500 buses were damaged in the rains of the century and the subsequent floods in Chennai. As it will take time for the repair for buses, the Tamil Nadu State Transport Corporation is struggling to operate services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X