Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ഭീകരര്‍ കൊന്നൊടുക്കിയത് അയ്യായിരത്തിലധികം ധീരജവാന്മാരെ

ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതില്‍ ജമ്മു കശ്മീരിലെ പൊലീസ് സുപ്രധാനമായ പങ്കാണു വഹിച്ചതെന്നും ഡിജിപി കെ രാജേന്ദ്രകുമാര്‍ പറഞ്ഞു. ഏറെ പ്രകോപനപരമായ സാഹചര്യങ്ങളിലാണു സേന ഇവിടെ ജോലിചെയ്യുന്നത്.

ഉധംപൂര്‍: ജമ്മു കശ്മീരില്‍ തലപൊക്കിയ ഭീകരതയില്‍ ഇതുവരെ പൊലിഞ്ഞത് 5500 പോലീസുകാരുടേയും ജീവനുകള്‍. ജമ്മുകശ്മീര്‍ പോലീസിലെ 1595 പേരും കേന്ദ്രസുരക്ഷാ സേനകളിലെ 4016 പേരുമാണ് ഇക്കാലയളവില്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. പോലീസുകാര്‍ മുതല്‍ ഓഫീസര്‍മാര്‍ വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് ജമ്മുകശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. രാജേന്ദ്ര കുമാര്‍ പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതില്‍ ജമ്മു കശ്മീരിലെ പൊലീസ് സുപ്രധാനമായ പങ്കാണു വഹിച്ചതെന്നും ഡിജിപി കെ രാജേന്ദ്രകുമാര്‍ പറഞ്ഞു. ഏറെ പ്രകോപനപരമായ സാഹചര്യങ്ങളിലാണു സേന ഇവിടെ ജോലിചെയ്യുന്നത്. അവയെയൊക്കെ സംയമനത്തോടെ നേരിടുന്നതില്‍ ഉന്നതതലത്തിലുള്ള പ്രഫഷണലിസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Army

ഭാവിയിലും അതു തുടരും. ഭീകരത മാത്രമല്ല ഭൂകമ്പം, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിലും സേന കാട്ടിയ അര്‍പ്പണബോധവും ത്യാഗവും പ്രശംസനീയമാണെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിര്‍ത്തിരക്ഷാ സേനാ വിഭാഗമായ പാക്ക് റേഞ്ചേഴ്‌സ് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാക് വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു. ശനിയാഴ്ച രാവിലെ കുപ്‌വാരയിലുണ്ടായ പാക് വെടിവെപ്പില്‍ മച്ചില്‍ സെക്ടറില്‍ നിതിന്‍ സുഭാഷ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളാണ് വീരമൃത്യു വരിച്ചത്. കത്വ, ആര്‍എസ്പുര, ഹിരനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കത്തുവയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+