Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കാരന്റെ വയറ്റില്‍ 56 ബ്ലേഡുകള്‍; അമ്പരന്ന് ഡോക്ടര്‍മാര്‍..! ഒടുവില്‍ ആശ്വാസം

എന്തിനാണ് ബ്ലേഡ് വിഴുങ്ങിയത് എന്ന കാര്യം ഇയാള്‍ ആരോടും പറഞ്ഞിട്ടില്ല. നിലവില്‍ രോഗി സുഖം പ്രാപിച്ച് വരികയാണ്

blade

ബാര്‍മര്‍: രാജസ്ഥാനില്‍ 25 കാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 56 റേസര്‍ ബേഡുകള്‍. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ആണ് സംഭവം. ഇയാള്‍ എന്തിനാണ് ബ്ലേഡുകള്‍ വിഴുങ്ങിയത് എന്ന് വ്യക്തമല്ല എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

സഞ്ചോര്‍ ഏരിയയില്‍ നിന്നുള്ള അക്കൗണ്ടന്റായ യുവാവിന്റെ വയറ്റില്‍ നിന്നാണ് ബ്ലേഡുകള്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് 25 കാരന്‍ ആശുപത്രിയില്‍ എത്തുന്നത്. ആന്തരിക രക്തസ്രാവമാണ് എന്ന് മനസിലാക്കിയ ഡോക്ടര്‍ നാര്‍സി റാം ദേവസി ഇദ്ദേഹത്തോട് എക്സ്റേ, അള്‍ട്രാസൗണ്ട്, എന്‍ഡോസ്‌കോപ്പി എന്നിവക്ക് വിധേയനാകാന്‍ പറഞ്ഞു.

ഇതില്‍ നിന്നാണ് 25 കാരന്റെ വയറ്റില്‍ ബ്ലേഡ് ഉണ്ട് എന്ന് മനസിലാക്കിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതായും അദ്ദഹം പറഞ്ഞു. ബ്ലേഡിന്റെ മൂന്ന് പാക്കറ്റുകാണ് യുവാവ് വിഴുങ്ങിയത്. വയറ്റിനുള്ളില്‍ വെച്ച് ഇതിന്റെ പാക്കറ്റ് അലിഞ്ഞ് ചേര്‍ന്നതോടെ ബ്ലേഡ് കൊണ്ടുള്ള മുറിവിനും രക്തസ്രാവത്തിനും കാരണമായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 56 റേസര്‍ ബ്ലേഡുകള്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തായി ഡോക്ടര്‍ നാര്‍സി റാം ദേവസി പറഞ്ഞു. രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്തുകൊണ്ടാണ് താന്‍ ബ്ലേഡുകള്‍ വിഴുങ്ങിയതെന്ന് അദ്ദേഹം ഇതുവരെ കുടുംബാംഗങ്ങളോടോ ഡോക്ടര്‍മാരോടോ പറഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+