കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പൂർത്തിയാക്കാനുള്ളത് 566 ദേശീയപാതാ പദ്ധതികൾ: കാലതാമസമുണ്ടാകില്ലെന്ന് നിതിൻ ഗഡ്കരി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ദേശീയപാത നിർമാണത്തെക്കുറിച്ച് പ്രസ്താവനയുമായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 566 ദേശീയപാതകളുടെ നിർമാണത്തിനുള്ള പദ്ധതികൾ നടന്നുവരികയാണെന്നും ഒറ്റ പദ്ധതി പോലും നിർത്തിവെച്ചിട്ടില്ലെന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാൽ പദ്ധതിയുടെ നടത്തിപ്പ് വൈകുന്നത് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ വൈകുന്നത് മൂലമാണ്. ലോക്സഭയിലുയർന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്.

nitin-gadkari-156

ദേശീയ പാതാ നിർമാണ പദ്ധതികൾ വേഗത്തിലാക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിനും പരിസ്ഥിതികാനുമതി ലഭിക്കുന്നതിനുമുള്ള നടപടികൾ എളുപ്പത്തിലാക്കുന്നുണ്ട്. ഇതിനായി മറ്റ് മന്ത്രാലങ്ങളുമായി ചേർന്ന് ഗതാഗത മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിരന്തരം കൂടിക്കാഴ്ചകൾ നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. ചില പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസം മറ്റ് പദ്ധതികളെ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ദേശീയ പാതാ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ 90 ശതമാനം ക്ലിയറൻസും വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മറ്റൊരു ചോദ്യത്തിനുളള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary
566 national highway projects running behind schedule: Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X