കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയെ 'വെറുതെവിട്ട്' അദാനി... ഇത്തവണ പോരില്ല... സര്‍ക്കാര്‍ ലക്ഷ്യം ലക്ഷം കോടി 5ജി ലേലം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യം സാങ്കേതിക മാറ്റത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുന്നു. ഇന്ന് 5ജി ലേലം. ടെലികോം രംഗത്തെ അതിസമ്പന്നര്‍മാരാണ് കളത്തില്‍. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്. 5ജി നടപ്പാക്കുന്നതോടെ അതിവേഗതയുള്ള ഇന്റര്‍നെറ്റ് രാജ്യത്തെ എല്ലാ മേഖലയിലും ലഭ്യമാകും. നിലവില്‍ ലഭിക്കുന്നതിനേക്കാല്‍ പത്തിരട്ടി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കും. നാല് കമ്പനികള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കുന്നുള്ളൂ എന്നതാണ് എടുത്തുപറയേണ്ടത്.

5

സ്‌പെക്ട്രത്തിന്റെ 72 ഗിഗാ ഹെഡ്‌സിലുള്ള ബ്ലോക്കുകളാണ് കേന്ദ്ര ടെലികോം മന്ത്രാലയം ലേലം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായ റിലയന്‍സിന്റെ ജിയോ, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ ഉള്‍പ്പെടുന്ന വിഐ, അദാനിയുടെ ഡാറ്റ എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയ അദാനി, ടെലികോം മേഖലയില്‍ കാലെടുത്തുവയ്ക്കുന്നത് മറ്റു കമ്പനികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലെ 5ജിക്ക് വേണ്ടിയാണ് ഡാറ്റ ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് വിവരം. അതുകൊണ്ടുതന്നെ തല്‍ക്കാലം മറ്റു കമ്പനികള്‍ക്ക് അദാനിയുടെ വരവ് ഭീഷണിയാകില്ല.

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

നാല് കമ്പനികള്‍ ചേര്‍ന്ന് 21400 കോടി രൂപയാണ് ലേലത്തിന് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ജിയോ മാത്രം 14000 കോടി രൂപയാണ്. എയര്‍ടെല്‍ 5500 കോടിയും ഡാറ്റ നെറ്റ് വര്‍ക്ക് 100 കോടിയും വിഐ 2200 കോടിയും കെട്ടിവച്ചിട്ടുണ്ട്. ഓരോ കമ്പനികളും എത്രത്തോളം സ്‌പെക്ട്രം ലക്ഷ്യമിടുന്നുവെന്നതിന്റെ സൂചനയാണ് ഈ തുക. വിവിധ ലോ ഫ്രീക്വന്‍സി ബാന്‍ഡുകളിലുള്ള റേഡിയോ തരംഗങ്ങളാണ് ലേലം ചെയ്യുന്നത്.

അദാനിയുടെ വരവ് ഈ മാസം ആദ്യത്തിലാണ് വാര്‍ത്തയായത്. എന്നാല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടല്ല ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജിയോയുമായുള്ള കിട മല്‍സരമുണ്ടാകുമെന്ന വാദവും അവര്‍ തള്ളി. 20 വര്‍ഷത്തേക്കാണ് സ്‌പെക്ട്രം ലേലത്തില്‍ പിടിക്കുക. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്നാണ് വിവരം. 2030ഓടെ 6ജി നടപ്പാക്കാനും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ലേല നടപടികള്‍ക്ക് ശേഷം ഓരോ കമ്പനികള്‍ക്കും അവര്‍ക്ക് ലഭിച്ച സര്‍ക്കിളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. തിരഞ്ഞെടുത്ത 13 നഗരങ്ങളിലാകും ആദ്യം 5ജി ലഭിക്കുക. ഒരു ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 5ജി ലേലത്തിലൂടെ വരുമാനമായി ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
5G Auction Toady; Jio, Airtel, VI, Data Telecom Companies Participating, All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X