5ജിക്കെതിരായ ജൂഹി ചൗളയുടെ ഹര്‍ജി തള്ളി; 20 ലക്ഷം രൂപ പിഴയിട്ട് ദില്ലി ഹൈക്കോടതി, പബ്ലിസിറ്റി ശ്രമം
ദില്ലി: 5ജി ടെക്‌നോളജിക്കെതിരെ ബോളിവുഡ് താരം ജൂഹി ചൗള സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് കോടതി 20 ലക്ഷം രൂപ പിഴയിട്ടു. 5ജി തരംഗങ്ങള്‍ കാരണം മനുഷ്യരാശിക്കും മറ്റു ജീവ ജാലകങ്ങള്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നുമായിരുന്നു ജൂഹി ചൗളയുടെ ഹര്‍ജി. സമാന ആവശ്യവുമായി മറ്റു ചിലരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് നടി ഇത്തരം ഒരു ഹര്‍ജിയുമായി എത്തിയതെന്ന് കോടതി നിരീക്ഷിച്ചു. എന്തെങ്കിലും ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിത്തറയില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിക്ക് അടിസ്ഥാനമില്ല. അനാവശ്യമായ വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ഹര്‍ജികളുമായി നേരിട്ട് കോടതിയിലെത്തുന്നതിന് മുമ്പ് ആദ്യം സര്‍ക്കാരിനെ സമീപിക്കുകയാണ് വേണ്ടത്. ഒരാഴ്ചക്കകം പിഴസംഖ്യ അടയ്ക്കണമെന്നും കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ നാല് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
ഇതുവരെ ഇന്ത്യയില്‍ 4ജി ആണ് നടപ്പാക്കിയിട്ടുള്ളത്. 5ജി നടപ്പാക്കുന്നതിനുള്ള ശ്രമം ഏറെ നാളായി തുടങ്ങിയിട്ട്. മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ആഘാതം സൃഷ്ടിക്കുന്നതാണ് 5ജി തരംഗങ്ങള്‍ എന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരുന്നു. തങ്ങള്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ പഠനത്തിന് ശേഷമല്ലാതെ 5ജി നടപ്പാക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതോടെ നടിയുടെ വാദം ഏറെ ചര്‍ച്ചയാകുകയാണ്.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ


Click it and Unblock the Notifications