കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് 5ജി എത്തും; സമര്‍പ്പിക്കുന്നത് മോദി

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ലഭ്യമാകും എന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ അറിയിച്ചു. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലാണ് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐ എം സി) വെച്ചാണ് 5 ജി സേവനങ്ങള്‍ക്ക് തുടക്കമാകുക. രാജ്യത്തിന്റെ ഡിജിറ്റല്‍ രൂപാന്തരവും കണക്ടിവിറ്റിയും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച് കൊണ്ട് നരേന്ദ്ര മോദി 5 ജി സേവനത്തിന് തുടക്കമിടുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു.

1

ഒക്ടോബര്‍ ഒന്നിന് പ്രഗതി മൈതാനിയിലാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറം എന്ന് അവകാശപ്പെടുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

2

ഒക്ടോബര്‍ 1-4 വരെ ആസൂത്രണം ചെയ്ത ഐഎംസി 2022, 'നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിണാമ പാതയിലും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ ഭാവിയില്‍ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബറോടെ ഇന്ത്യ 5 ജി സേവനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

3

ലോഞ്ച് ചെയ്ത ശേഷം 5ജി സേവനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും 5ജി യെ കുറിച്ച് സംസാരിച്ചിരുന്നു. 5 ജി 10 മടങ്ങ് വേഗതയുള്ള സേവനം വാഗ്ദാനം ചെയ്യുമെന്നും ഉടന്‍ തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

4

ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് പ്രവേശനം ലഭിക്കുമെന്നും ഉടന്‍ തന്നെ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വേഗതയുടെ കാര്യത്തില്‍, 5 ജിയുടെ തമ്പ് റൂള്‍ 100 എം ബി പി എസ് ആണ്, എങ്കിലും അത് വ്യത്യാസപ്പെടാം. 60-70 എം ബി പി എസ് പരിധിയിലുള്ള സേവനമാണ് 4 ജി നല്‍കുന്നത്.

5

അതിവേഗ ഡാറ്റയ്ക്ക് പുറമെ, മെഷീന്‍-ടു-മെഷീന്‍ കമ്മ്യൂണിക്കേഷന്‍സ്, കണക്റ്റ് ചെയ്ത വാഹനങ്ങള്‍, കൂടുതല്‍ ആഴത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി, മെറ്റാവേര്‍സ് അനുഭവങ്ങള്‍ എന്നിവ പോലുള്ള നിരവധി എന്റര്‍പ്രൈസ് ലെവല്‍ സൊല്യൂഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള കഴിവും 5 ജിക്ക് ഉണ്ട്. നേരത്തെ ഓഗസ്റ്റില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ നിന്ന് 1.50 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് ടെലികോം വകുപ്പിന് ലഭിച്ചത്. റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരായിരുന്നു സ്പെക്ട്രം ലേലത്തിലെ നാല് പ്രധാന പങ്കാളികള്‍.

English summary
5G services in India will be launched on 1 October at an event by PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X